വിശ്വസാഗരച്ചിപ്പിയിൽ വീണ

വിശ്വസാഗര ചിപ്പിയിൽ വീണ സർഗ്ഗ ലാവണ്യ ബാഷ്പമേ
ദേവ വർഷങ്ങൾ കാത്തു നിൽക്കവേ ദേവിയായ് നീ ഭൂമിയായ്...
വിശ്വസാഗര ചിപ്പിയിൽ വീണ സർഗ്ഗ ലാവണ്യ ബാഷ്പമേ...

മന്ത്ര ചൈതന്യ മഞ്ജു തൂലിക മന്ദമായുഴിഞ്ഞങ്ങനെ...
ഇന്ദ്ര ഭാവന അംഗരാഗത്തിൻ ചന്തമായ് ചൊരിഞ്ഞങ്ങനെ...
ചന്ദ്ര സൂര്യ കരങ്ങൾ നിന്നിലെ മന്ത്ര തംബുരു മീട്ടവേ...
ദേവതേ നീയുണർന്നു പാടിയീ ജീവിതാനന്ദ ഗീതകം...
വിശ്വസാഗര ചിപ്പിയിൽ വീണ സർഗ്ഗ ലാവണ്യ ബാഷ്പമേ...

നിന്നിൽ നിന്നടർന്നാലെനിക്കൊരു പുണ്യതീരമുണ്ടാവുമോ...
മണ്ണിലല്ലാതെ മഞ്ഞു പൂവിന്റെ മന്ദഹാസമുണ്ടാകുമോ...
വ്യോമ ഗംഗയിലായിരം കോടി താരകങ്ങൾ വിളിക്കിലും
ശ്യാമമോഹിനീ പോവുകില്ല ഞാൻ നിൻ സ്വരാഞ്ജലിയാണു ഞാൻ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Viswa Sagara Chippiyil

Additional Info

ഗാനശാഖ: