എന്തെന്റെ മാവേലിയെഴുന്നള്ളാത്തൂ
എന്തെന്റെ മാവേലിയെഴുന്നള്ളാത്തൂ
കുന്നല നാടു കാണാനെഴുന്നള്ളാത്തൂ
പൊന്നോണപ്പൂ വിരിയും തൊടിയിലെന്തേ നിന്റെ
ചന്ദന മെതിയടിയൊച്ച കേൾക്കാത്തൂ
തൃച്ചംബരത്തു കുളിച്ചു തൊഴാൻ
പ്പൊയൊരിത്തിരിപ്പൂവും തിരിച്ചു വന്നൂ
തെച്ചിയും തുമ്പയും തമ്പുരാന്റെ പൊന്നു
തൃച്ചേവടി കാണാൻ കാത്തു നിന്നു
ആടിക്കാറൊക്കെയും പെയ്തൊഴിഞ്ഞു
മാനത്തവണി പൊൻ വെയിൽ കുട വിരിഞ്ഞൂ
മഞ്ഞ പിഴിഞ്ഞ ചിറ്റാട ചാർത്തി ഈ
മണ്ണിൽ മുക്കുറ്റി തൊഴുതു നിന്നൂ
കാറ്റിന്റെ ചൂളമോ മഞ്ചലിൻ മൂളലോ
കേൾപ്പതു ദൂരെ കിളി മൊഴിയോ
നാവോറു പാാടുന്ന പുള്ളുവന്റെ പാവം
വീണക്കിടാവിന്റെ തേങ്ങലാണോ
--------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Enthente maveli ezhunnellathu
Additional Info
ഗാനശാഖ: