മന്ദാരങ്ങളെല്ലാം വാനില്‍
മന്ദാരങ്ങളെല്ലാം വാനില്‍ മഞ്ഞള്‍ പൂശിയോ
രംഗതരംഗം ശ്രീരംഗം നിന്‍മണിമാറില്‍
പടരുന്നു വള്ളികള്‍വീശി കുളിര്‍പൂശി ഞാനിന്നും
നീയിന്നെന്റെ ഉള്ളിന്നുള്ളിലാദ്യം പൂത്തസങ്കല്‍പ്പം
മന്ദാരങ്ങളെല്ലാം വാനില്‍ മഞ്ഞള്‍ പൂശിയോ
പൂ ചൂടുന്ന പൊന്നിന്‍ പാട്ട് ഞാന്‍ പാടുന്നുവോ
മംഗളവര്‍ണ്ണം രവിവര്‍ണ്ണം നിന്‍ വിരിമാറില്‍ പടരുന്നു മംഗളഗന്ധം മധുഗന്ധം ചോരുന്നു
കാലം നെയ്ത രാഗം പൂത്ത സാരം നിന്റെ സംഗീതം
മന്ദാരങ്ങളെല്ലാം വാനില്‍ മഞ്ഞള്‍ പൂശിയോ
ഈ വര്‍ണ്ണങ്ങളെല്ലാം ചേര്‍ന്നു വാനില്‍ പൂക്കുമോ
ഈ മണിനീലം മയില്‍നീലം നമ്മുടെയുള്ളില്‍ പൊഴിയുന്നു മഴയുടെ താളം ഏകതാളം താലോലം
ഞാനീ വര്‍ണ്ണമേടയ്ക്കുള്ളിലേതോ സ്വപ്നസല്ലാപം
മന്ദാരങ്ങളെല്ലാം വാനില്‍ മഞ്ഞള്‍ പൂശിയോ
താളം തുള്ളുമീ വര്‍ണ്ണങ്ങള്‍ നാദം തീര്‍ക്കുമോ
രാജിതവര്‍ണ്ണം കൊടിവര്‍ണ്ണം നമ്മുടെ പിറകിൽ മറയുന്നു ജനിയുടെ തന്ത്രം ഋതുമന്ത്രം താരാട്ടായ്
നീയീ പച്ച തേടിത്തേടിയെന്‍ മുന്നില്‍ വന്നു പൂക്കുന്നു
മന്ദാരങ്ങളെല്ലാം വാനില്‍ മഞ്ഞള്‍ പൂശിയോ
മന്ദാരങ്ങളെല്ലാം വാനില്‍ മഞ്ഞള്‍ പൂശിയോ