ഒന്നാം കുന്നില്‍ ഓരടിക്കുന്നില്‍

ഒന്നാം കുന്നില്‍ ഓരടിക്കുന്നില്‍
ഒന്നാം കുന്നില്‍ ഓരടിക്കുന്നില്‍
കന്നിയിളം പെണ്ണു്
പണ്ടൊരിക്കല്‍ നറുപഞ്ചമിതന്‍
പഞ്ചമിതന്‍ തോണിയിലവള്‍
മുത്തിനു പോയി
മാനത്തേ മുക്കുവപ്പെണ്ണു്
ആ ആ മാളോരേ മംഗളപ്പെണ്ണു്
മുത്തു കിട്ടി മണിമുത്തു കിട്ടി
മരതകമുത്തുകിട്ടി നെഞ്ചകത്തെ ചെപ്പിലിട്ടപ്പോള്‍
സ്വപ്നമായി അതു സ്വപ്നമായി
കളമൊഴിപ്പൊന്നിനപ്പോള്‍
പെണ്ണിനപ്പോള്‍ പത്തരമാറ്റു്
കൈതൊട്ടാല്‍ ധീം തരികിട തോം
മെയ് തൊട്ടാല്‍ ധീം തരികിട തോം

മുത്തുകടഞ്ഞു പെണ്‍കൊടി തീര്‍ത്തു
മുത്തുകടഞ്ഞു പെണ്‍കൊടി തീര്‍ത്തു
മിന്നുന്ന മൂക്കുത്തി
ഇടം തിരിഞ്ഞു ആ വലം തിരിഞ്ഞു
ഇടം തിരിഞ്ഞവള്‍ നിന്ന നേരം കര്‍ക്കിടവാവ്
അയ്യയ്യോ കര്‍ക്കിടവാവ്
വന്നല്ലോ കര്‍ക്കിടവാവ്
കണ്ണെറിഞ്ഞു അവള്‍ കണ്ണെറിഞ്ഞു
അടിമലര്‍ കണ്ണെറിഞ്ഞു
വെള്ളിവാവിന്‍ മണ്‍കുടം നിറയേ
പാല്‍ തുളുമ്പി നറുംപാല്‍ തുളുമ്പി
വെളുവെളെ പാല്‍ തുളുമ്പി
പാരിജാതത്തേന്‍ തുളുമ്പി
പാലുണ്ണാന്‍ ധീം തരികിട തോം
തേനുണ്ണാന്‍ ധീം തിരികിട തോം

മുത്തു കടഞ്ഞു പെണ്‍കൊടി തീര്‍ത്തു
മുത്തു കടഞ്ഞു പെണ്‍കൊടി തീര്‍ത്തു കുപ്പിമണിവിളക്കു്
കൈ ഇടത്തു് ആ കൈ വലത്തു്
കൈ ഇടത്തു് വിളക്കെടുക്കാന്‍ അന്തിമിനുക്കം
വന്നല്ലോ അന്തിമിനുക്കം
കൈ തിരിഞ്ഞാല്‍ വലംകൈ തിരിഞ്ഞാല്‍
തരിവളക്കൈ തിരിഞ്ഞാല്‍
പുലരികളുടെ തക്കിട നൃത്തം
തക്കിട തോം ധീം തരികിട തോം
കരിവളയുടെ മിനുമിനുപ്പോ കനകനക്ഷത്രം
പൂപ്പെണ്ണേ ധീം തരികിട തോം
ശ്രീപെണ്ണേ ധീം തരികിട തോം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Onnaam kunnil oradikkunnil

Additional Info

Year: 
1986

അനുബന്ധവർത്തമാനം