വള്ളിത്തിരുമണം

വള്ളിതിരുമണം ചൊല്ലികളിക്കെടി
ചെല്ലക്കിളിമകളെ തെയ് തെയ് (വള്ളിതിരുമണം)
പാലൂട്ടാം പിന്നെ തേനൂട്ടാം പഴമലരും പൊരിഅവിലും
നേദിയ്ക്കാം തിത്തെയ് തോം
(വള്ളിതിരുമണം)

മലവേടന്മാർക്കവളൊരു മണിമഴവില്ല് തെയ് തെയ്
മുളങ്കുഴലിലെ തേനിൽ മുങ്ങിയ മാണിയ്ക്ക്യകല്ല് തിത്തെയ് (മലവേടൻ)
മാരനീവില്ല് തിങ്കൾ പൂവിനിതള്
മലയാളത്തനിമകളുടെ മൊഴിനീ ചൊല്ല്
(വള്ളിതിരുമണം)

സുബ്രഹ്മണ്യപെരുമാൾക്കവളരിയ കിനാവ് തെയ് തെയ്
കുപ്പിവളക്കാരനവൾ കനക നിലാവ് തിത്തെയ് (സുബ്രഹ്മണ്യ.)
വേദത്തിൻ നാവ് ആദിനാദത്തിൻ പൂവ്
വേലഴകൻ കയ്യിലേന്തും വേലിനു വേല്
(വള്ളിതിരുമണം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
valli thirumanam

Additional Info

അനുബന്ധവർത്തമാനം