അമ്പാടി ഒന്നുണ്ടെൻ
Music:
Lyricist:
Singer:
Film/album:
ആ....
അമ്പാടി ഒന്നുണ്ടെൻ മനസ്സിൽ
അവിടെന്നും പൂക്കുന്ന നീലക്കടമ്പിന്റെ
അരികിലിന്നദ്ദേഹം വന്നു വന്നൂ വന്നൂ
(അമ്പാടി...)
അഷ്ടപദി പാടാതെ അർഘ്യപാദ്യമൊരുക്കാതെ
അവിടുത്തെ തിരുമുൻപിൽ നിന്നൂ ഞാൻ
അണപൊട്ടിയൊഴുകുമെൻ ആനന്ദക്കണ്ണീരാൽ
ആ മലരടികൾ കഴുകീ ഞാൻ
ആ....
(അമ്പാടി...)
ദ്വാപരയുഗത്തിൽ ഒഴുകിപ്പോയറിയാതെ
ദ്വാപരയുഗത്തിലേക്കൊഴുകിപ്പോയറിയാതെ
ദ്വാരകാപുരിയും കണ്ടൂ ഞാൻ
അവിടുന്നു കണ്ടില്ല എന്നിട്ടുമിവളിലെ
അണയാത്ത ദുഃഖത്തിൻ തീമലകൾ
ആ....
(അമ്പാടി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ambadi onnunden
Additional Info
Year:
1982
ഗാനശാഖ: