യാത്ര തീര്‍ത്ഥയാത്ര

യാത്ര തീര്‍ത്ഥയാത്ര
മനസ്സു കൊണ്ടൊരു മടക്കയാത്ര
ലാഭനഷ്ടങ്ങള്‍തന്‍ കണക്കു നോക്കുമ്പോള്‍
ലാഭവീതമോ നഷ്ടമോ
യാത്ര തീര്‍ത്ഥയാത്ര

ഒരു നീര്‍മുത്തിനു് ദാഹിച്ചെന്തിനീ
മരുഭൂവില്‍ നീ വന്നു
കത്തും ഗ്രീഷ്മ ജ്വാലകള്‍ തീര്‍ത്തൊരു
കാനല്‍ നീരല കണ്ടിട്ടോ
യാത്ര തീര്‍ത്ഥയാത്ര

സ്വന്തമായി കരുതാന്‍ ഇവിടെ
സ്വപ്നമല്ലാതെ ഇല്ലൊന്നും
ആ സ്വപ്നത്തിന്‍ ചിതകളില്‍ നിന്നും ആശിച്ചീടുവതെന്തിനിയും

യാത്ര തീര്‍ത്ഥയാത്ര
മനസ്സു കൊണ്ടൊരു മടക്കയാത്ര
ലാഭനഷ്ടങ്ങള്‍തന്‍ കണക്കു നോക്കുമ്പോള്‍
ലാഭവീതമോ നഷ്ടമോ
യാത്ര തീര്‍ത്ഥയാത്ര

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1
Average: 1 (1 vote)
Yathra theerthayathra

Additional Info

Year: 
1982

അനുബന്ധവർത്തമാനം