വെണ്ണിലാക്കടപ്പുറത്ത്

നെഞ്ചത്ത് നേരുണ്ട് സ്നേഹത്തിന്നുറവുണ്ട് കനിയുന്ന കരളുണ്ട് കടലമ്മയ്ക്ക്
മീനുണ്ട് മുത്തൊണ്ട് പൂണാരപ്പുറ്റുണ്ട്
ചുണ്ടത്ത് പാട്ടൊണ്ട് കടലമ്മയ്ക്ക്

വെണ്ണിലാക്കടപ്പുറത്ത് 
വെണ്മണല്‍ ചിരിപ്പുറത്ത്
വെള്ളിയോടം കേറിവരും പൊന്ന്
പൊന്നുമായ് വന്നിറങ്ങും മാരനോ 
നിന്‍ കഴുത്തില്‍ കണ്ണെറിഞ്ഞു ചാര്‍ത്തുമല്ലോ മിന്ന്
ചിങ്ങവും വന്നേ -  ഓഹോ
കന്നിയും വന്നേ -  ഓഹോ
പിന്നാലെ ഞങ്ങള് കൂടാം 
ഒന്നായിപ്പൊന്‍വല വീശാം
അന്നനടത്തോണിയേറി മുത്തിനു പോ
പുന്നാരത്തോണിയേറിപ്പോ
ഓഹോ ഓഹോ ഹോ
(വെണ്ണിലാ...)

വളക്കൈപ്പാടും പെണ്ണാളുണ്ടോ 
കിളിച്ചിന്താടും കണ്ണാളുണ്ടോ
കണിപ്പൊന്നാകും പൂമീനുണ്ടേ നിനക്കെന്നാളും കാണാനുണ്ടേ
കാടെല്ലാം പൂ വിരിയ്ക്കും 
കാറ്റെല്ലാം പായ് നിവര്‍ത്തും
കനകനിലാവിന്‍ കൂട്ടിലുറങ്ങാന്‍ വായോ
മെയ്യെല്ലാം കുളിരണിയുമ്പോള്‍ 
കയ്യെല്ലാം തളിരണിയുമ്പോള്‍
തൈമുല്ലക്കൊടിയുടെ തണലില്‍ വായോ ആരാരോ മുത്തും ചൂടി - ഹെഹേയ് വിരിമാറിന്‍ ചൂടും തേടി - ഹ ഹാ
മേലാത്തൊരു ലഹരിയുമായി 
തോരാത്തൊരു മധുരവുമായി
നീയെന്നില്‍ പുതുമഴപെയ്യാന്‍ വായോ
നീരാടിത്തോര്‍ത്തിയുറങ്ങാന്‍ 
വായോ വായോ വായോ 
ഏഴേഴാം തീരത്ത് മീനോടും നേരത്ത് 
ആരാരെന്‍ ചാരത്ത് നീരാടുന്നു
ഓരോരോ കാലത്ത് പൂമാനം പൂക്കുമ്പം 
ഏനെന്റെ മാറത്ത് തേരോടുന്നു

പഴി കേട്ടാലും...
പഴി കേട്ടാലും പൊള്ളുന്നുണ്ടേ 
തിര ചെയ്താലും പോറ്റുന്നുണ്ടേ
കടലമ്മയ്ക്കും കണ്ണീരുണ്ടേ 
കലികൊണ്ടാലും കനിയുന്നുണ്ടേ
(പഴി കേട്ടാലും...)
നാടെല്ലാം കാത്തിരിക്കും 
നാത്തൂനേ നേരം പോയി
കരിമിഴിയാളേ പാട്ടിലുറക്കാന്‍ വായോ
തിരയെല്ലാം കഥ പറയുമ്പോള്‍ 
പറയെല്ലാം നിറനിറയുമ്പോള്‍ 
പയ്യാരംചൊല്ലി മയക്കാന്‍ വായോ
കാണാത്തൊരു കനിവും തേടി 
ദൂരത്തൊരു തണലും തേടി
ഈ നാടിനു ദീപവുമായി ഈറന്‍മിഴിയോരവുമായി
വന്നല്ലോ നമ്മുടെ മുന്നില്‍ കടലമ്മ
വഴി നീളെ പൊന്നു വിരിക്കാന്‍
വായോ വായോ വായോ
ഏഴേഴാം കടലും പാലാഴിക്കടവും 
ഓടോടിത്തിരയും നീടൂഴി വാഴ്
മാനത്തെയരയന്‍ വാഴുന്ന കുടിലും
മാണിക്യത്തിരയും നീടൂഴി വാഴ്
(വെണ്ണിലാ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vennilakkadappurath

Additional Info

Year: 
1997

അനുബന്ധവർത്തമാനം