അനിയത്തിപ്രാവിനു - pathos

അനിയത്തി പ്രാവിനു പ്രിയരിവര്‍ നല്‍കും 
ചെറുതരി സുഖമുള്ള നോവ്‌ - അതിൽ 
തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും
മണിമുറ്റമുള്ളൊരു വീട്
ഈ വീട്ടിലെന്നുമൊരു പൊന്നോമലായ് 
മിഴിപൂട്ടുമോര്‍മ്മയുടെ താരാട്ടുമായ്
നിറഞ്ഞുല്ലാസമെല്ലാര്‍ക്കും നല്‍കീടും ഞാന്‍

കണ്ണുനീരും മുത്തല്ലോ 
ഈ കാരുണ്യ തീരങ്ങളില്‍
കാത്തുനില്‍ക്കും ത്യാഗങ്ങളില്‍ 
നാം കാണുന്നു സൂര്യോദയം 
തമ്മില്‍ പ്രിയമാകണം 
നെഞ്ചില്‍ പിറവാകണം
കണ്ണില്‍ കനിവൂറണം നമ്മളൊന്നാകണം
എങ്കില്‍ അകവും പുറവും നിറയും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aniyathipravinu - pathos

Additional Info

Year: 
1997

അനുബന്ധവർത്തമാനം