സുജാത(Actress)

Sujatha

1952-ൽ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ശങ്കരൻകുട്ടി മേനോന്റെയും സരസ്വതിയമ്മയുടെയും മകളായാണ് സുജാത ജനിച്ചത്. ശ്രീലങ്കയിൽ സ്കൂൾ വിദ്യാഭ്യാസ കാലത്ത് സിംഹള സിനിമകളിൽ അഭിനയിച്ച് കൊണ്ട് സിനിമ രംഗത്ത് എത്തി. പിന്നീട് തമിഴിൽ സജീവമായി. ശിവാജി ഗണേശൻ, രജനീകാന്ത് തുടങ്ങിയവർക്കൊപ്പം നിരവധി ചിത്രങ്ങളിൽ നായികയായും നായികാപ്രാധാന്യമുള്ള വേഷത്തിലും സുജാത അഭിനയിച്ചിട്ടുണ്ട്. കെ. ബാലചന്ദർ സംവിധാനം ചെയ്ത അവൾ ഒരു തുടർക്കതൈ, അന്നക്കിളി എന്നീ ചിത്രങ്ങളാണ് സുജാതയെ തമിഴിൽ പ്രശസ്തയാക്കിയത്.

പി.എൻ. മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും ഓളവും തീരവും എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. ലേഡീസ് ഹോസ്റ്റൽഭ്രഷ്ട്അച്ചാണിമയൂഖംചന്ദ്രോത്സവം... എന്നിവയുൾപ്പെടെ അൻപതിലധികം  മലയാള സിനിമകളിൽ സുജാത അഭിനയിച്ചു.

2011 ഏപ്രിൽ 6 -ന് സുജാത അന്തരിച്ചു.