കണിക്കൊന്നകൾ പൂക്കുമ്പോൾ

കണിക്കൊന്നകൾ പൂക്കുമ്പോൾ
മണിത്തൊങ്ങലും ചാർത്തുമ്പോൾ
ആരേകും വിഷുക്കൈനീട്ടം

(കണിക്കൊന്നകൾ)

കുറുമൊഴിയേ കിളിയേ കിളിക്കണ്ണിൽ
കരിമഷിയോ കളവോ എഴുതീ നീ
പച്ചപ്പട്ടുതൂവലിൽ മുട്ടിയുരുമ്മാൻ
ഇഷ്ടമുള്ളൊരാളിനെ സ്വപ്നം കണ്ടു നീ
കാത്തിരിപ്പിൻ വേദനകൾ ആരറിയുന്നൂ

(കണിക്കൊന്നകൾ)

തൊഴുതുവരാനണിയാനിലച്ചാന്തിൻ
തൊടുകുറിയും മുടിയിൽ ഒരു പൂവും
കൊണ്ടുവന്നു തന്നതാരോ ചൊല്ലൂ കിളിയേ
പൊൻ‌കിനാവോ പിന്നെയൊന്നും കണ്ടതില്ലയോ
കാടു പൂക്കും കാലമായി മാധവമായി

(കണിക്കൊന്നകൾ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kanikkonnakal pookumbol

Additional Info