ആഗസ്റ്റ് 1
മുഖ്യമന്ത്രിയെ കൊല്ലാൻ എല്ലാ അടവും ചുവടും പയറ്റുന്ന കൊലയാളിയും അയാളെ പിടികൂടാൻ കച്ചകെട്ടിയിറങ്ങിയ പോലീസ് ഓഫീസറും.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
പെരുമാൾ | |
കെ ജി ആർ | |
ഗോപു | |
നിക്കോളാസ് | |
വത്സല | |
ഗോപിക്കുട്ടൻ | |
കൈമൾ | |
കഴുത്തുമുട്ടം വാസുദേവൻ പിള്ള | |
വിശ്വം | |
ഐ ജി | |
മുനിയാണ്ടി തേവർ | |
എരിഞ്ഞോളി അബൂബേക്കർ | |
മത്തായി തോമസ് പാപ്പച്ചൻ | |
തമിഴ്നാട് എസ് ഐ വെങ്കിടേഷ് | |
രാധാകൃഷ്ണൻ | |
കൈമൾ | |
Main Crew
കഥ സംഗ്രഹം
സംസ്ഥാനത്തെ നിയമസഭതിരഞ്ഞെടുപ്പിനെത്തുടർന്നു നടക്കുന്ന ചർച്ചകൾക്കും വടംവലികൾക്കും ഒടുവിൽ, ഭൂരിഭാഗം എം എൽ എ മാർ പിന്തുണച്ചതോടെ, യുവാക്കളുടെ ഇടയിൽ സ്വീകാര്യതയും ക്ലീൻ ഇമേജുമുള്ള യുവ എം എൽ എ ആയ കെ ജി രാമചന്ദ്രൻ എന്ന കെ ജി ആറിനെ മുഖ്യമന്ത്രിയായി കേരളദേശം പാർട്ടി തീരുമാനിക്കുന്നു. മുഖ്യമന്ത്രിപദം സ്വപ്നം കണ്ടിരുന്ന മുതിർന്ന നേതാവായ കഴുത്തുമുട്ടം വാസുദേവൻ പിള്ളയെ പാർട്ടി തീരുമാനം നിരാശനും പ്രകോപിതനുമാക്കുന്നു.
വിശ്വം എന്ന വിശ്വനാഥൻ തൻ്റെയും കൂട്ടുകാരുടെയും ബിസിനസ് താത്പര്യങ്ങൾ മുന്നിൽ കണ്ട് കഴുത്തുമുട്ടത്തിനെ തിരഞ്ഞെടുപ്പിൽ സഹായിച്ചിരുന്നു. കഴുത്തുമുട്ടം മുഖ്യമന്ത്രിയായാൽ ബിസിനസ്സ് അവസരങ്ങൾ ഉണ്ടാകും എന്ന് പ്രലോഭിപ്പിച്ച് വിശ്വം പലരിൽ നിന്നും പണം വാങ്ങി പാർട്ടി പ്രസിഡൻ്റ് കൈമളെ ഏല്പിച്ചിട്ടുമുണ്ട്. കെ ജി ആർ മുഖ്യമന്ത്രിയായതോടെ തൻ്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റതിൻ്റെ ആഘാതത്തിലാണ് അയാൾ.
വിശ്വം തിരുവനന്തപുരത്തെത്തി കഴുത്തുമുട്ടത്തെയും നേതാക്കളായ എരഞ്ഞോളി അബൂബക്കറെയും പാപ്പച്ചനെയും പാർട്ടി പ്രസിഡൻ്റ് കൈമളെയും കാണുന്നു. മന്ത്രിസഭയിലെ പ്രധാന വകുപ്പുകൾ പോലും കഴുത്തുമുട്ടത്തിനും കൂട്ടുകാർക്കുമില്ലെന്നും സ്വകാര്യ ഡിസ്റ്റിലറികളെക്കുറിച്ച് അന്വേഷണം വരുമെന്നും അറിയുന്നതോടെ വിശ്വം കൂടുതൽ പ്രകോപിതനാകുന്നു.
അധികാരമേറ്റെടുത്ത കെ ജി ആർ ഭരണരംഗത്ത് പല നല്ല മാറ്റങ്ങൾക്കും ശ്രമിക്കുന്നു. അതിൻ്റെ ഭാഗമായി, ഔദ്യോഗിക വസതി വേണ്ടെന്നു വച്ച് തൻ്റെ പഴയ വീട്ടിൽ തന്നെ താമസിക്കാൻ അദ്ദേഹം തീരുമാനിക്കുന്നു. കൂടാതെ ഉദ്യോഗസ്ഥ തലത്തിലും പല പരിഷ്കാരങ്ങളും തിരുത്തൽ നടപടികളും അദ്ദേഹം നടപ്പാക്കുന്നു. മദ്യനയം സംബന്ധിച്ച തീരുമാനം മാറ്റാൻ കൈമൾ മുഖ്യമന്ത്രിയെ കാണുന്നെങ്കിലും അദ്ദേഹം വഴങ്ങുന്നില്ല. അതോടെ കെ ജി ആർ, കൈമളിനും അനഭിമതനാകുന്നു.
കെജിആറിന്റെ ജനപ്രീതി ഉയരുന്നതും അദ്ദേഹം അധികാരത്തിൽ തുടരുന്നതും തൻ്റെ പദ്ധതികൾ നടപ്പാക്കാൻ തടസ്സമാകുമെന്ന് വിശ്വത്തിനു മനസ്സിലാകുന്നു. അയാൾ കഴുത്തുമുട്ടത്തെയും കൈമളെയും കൂട്ടുകാരെയും കണ്ട്, മുഖ്യമന്ത്രിയെ കൊല്ലുകയാണ് പോംവഴി എന്നു ബോധ്യപ്പെടുത്തുന്നു. മദ്രാസിലെ പ്രമുഖ വ്യവസായിയും കള്ളക്കടത്തുകാരനുമായ മുനിയാണ്ടി തേവരുടെ സഹായത്തോടെ കെ ജി ആറിനെ കൊല്ലാൻ ഒരു വാടകക്കൊലയാളിയെ വിശ്വം ഏർപ്പാടാക്കുന്നു. തിരുവനന്തപുരത്തെത്തുന്ന വാടകക്കൊലയാളി, കൃത്യം നടത്താൻ 20 ലക്ഷം രൂപ ആവശ്യപ്പെടുന്നു. തൻ്റെ ശരിയായ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്താത്ത കൊലയാളി, തത്ക്കാലം തന്നെ 'ഗോമസ്' എന്നു വിളിക്കാം എന്നു പറയുന്നു. മൂന്നു ദിവസത്തിനകം പണം നല്കണം എന്നു പറഞ്ഞ് അയാൾ പോകുന്നു. 20 ലക്ഷം രൂപ താൻ കൊലയാളിക്ക് കൊടുത്തോളാം എന്നു പറയുന്ന വിശ്വം ഒരു നിബന്ധന മുന്നോട്ടുവയ്ക്കുന്നു: കൈമൾ മുഖ്യമന്ത്രിയാവണം.
എന്നാൽ, കൈമൾ മുഖ്യമന്ത്രിയാവുന്നത് സഹിക്കാൻ വയ്യാത്ത കഴുത്തുമുട്ടം മദ്യലഹരിയിൽ ഗോപു എന്ന പത്രപ്രവർത്തകനെ വിളിച്ച് കെജിആർ ഉടൻ കൊല്ലപ്പെടുമെന്ന വിവരം പറയുന്നു, വിളിച്ചയാൾ കഴുത്തുമുട്ടം ആണെന്നു സംശയം തോന്നിയ ഗോപു വിവരം തൻ്റെ സുഹൃത്തായ ക്രൈം ബ്രാഞ്ച് DYSP പെരുമാളിനെ അറിയിക്കുന്നു. അതൊരു തമാശക്കാളായിരിക്കും എന്നു പെരുമാൾ ഗോപുവിനോട് പറയുന്നുണ്ടെങ്കിലും, പിന്നീട് സംശയം തോന്നി വിഷയം ഡി ഐ ജി യെ അറിയിക്കുന്നു. ഒരു പതിവ് അന്വേഷണം നടത്താൻ ഡിഐ ജി പെരുമാളിനെ ചുമതലപ്പെടുത്തുന്നു.
കഴുത്തമുട്ടവും കൂട്ടുകാരും നടത്തുന്ന ഫോൺ സംഭാഷണങ്ങൾ ചോർത്താൻ പെരുമാൾ ഏർപ്പാട് ചെയ്യുന്നു. ഇതിനിടയിൽ, ഹോട്ടൽ മുറിയിൽ വച്ച് ഗോമസിന് വിശ്വം പണം കൈമാറുന്നു. ഹോട്ടലുകളിൽ താമസിച്ച് മറ്റു മുറികളിൽ മോഷണം നടത്തുന്ന ഒരു യുവതി യാദൃച്ഛികമായി പണം കൈമാറ്റത്തിനും വിശ്വവും ഗോമസും തമ്മിലുള്ള സംഭാഷണത്തിനും സാക്ഷിയാവുന്നു. വിശ്വം പാപ്പച്ചനുമായി നടത്തുന്ന സംഭാഷണത്തിൻ്റെ റെക്കോഡിംഗ് പെരുമാളിന് കിട്ടുന്നു. അതിൽ, താൻ കാര്യങ്ങൾ ഏർപ്പാടാക്കിയെന്നും മദ്രാസിനു പോകുന്നെന്നും വിശ്വം പറയുന്നുണ്ട്. പെരുമാൾ വിശ്വത്തെ എയർപോർട്ടിൽ നിന്ന് പിടികൂടി ഭേദ്യം ചെയ്യുമ്പോൾ അയാൾ നടന്ന കാര്യങ്ങളെല്ലാം പറയുന്നു.
ഇതിനിടെ, ഗോമസിൻ്റെ മുറിയിലുണ്ടായിരുന്ന യുവതിയെ മറ്റൊരു ഹോട്ടലിലെ മോഷണത്തിനിടെ പോലീസ് പിടികൂടുന്നു. പെരുമാൾ, ആ യുവതി നല്കിയ സൂചനകൾ വച്ച്, പോലീസ്ആർട്ടിസ്റ്റിൻ്റെ സഹായത്തോടെ, കൊലയാളിയുടെ രേഖാചിത്രം തയ്യാറാക്കുന്നു.
തൻ്റെ സുരക്ഷ വർദ്ധിപ്പിക്കാനും ഔദ്യോഗിക വസതിയിലേക്ക് താമസം മാറാനുമുള്ള നിർദ്ദേശങ്ങൾ മുഖ്യമന്ത്രി തള്ളുന്നു. അതെ സമയം, പ്രബലർ ഉൾപ്പെടുന്ന കേസായതിനാലും ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുകൾ ഇല്ലാത്തതിനാലും, കൊലപാതകിയെക്കുറിച്ച് ഉറപ്പായ വിവരങ്ങൾ കിട്ടാതെ, അല്ലെങ്കിൽ, അയാളെ പിടികൂടാതെ മുഖ്യമന്ത്രിയോട് കാര്യങ്ങൾ തുറന്നു പറയാൻ പോലീസിനു കഴിയുന്നുമില്ല.
തേവർ മദ്രാസിൽ തിരിച്ചെത്തിയെന്ന വിവരം കിട്ടിയതനുസരിച്ച് പെരുമാൾ അവിടെയെത്തി അയാളെ പിടികൂടി കേരളത്തിലെത്തിക്കുന്നു. ഇതിനിടയിൽ ഒരു പൊതുചടങ്ങിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രിയെ സ്നൈപർ ഗൺ ഉപയോഗിച്ച് കൊലപ്പെടുത്താനുള്ള ഗോമസിൻ്റെ ശ്രമം പരാജയപ്പെടുന്നു. യാദൃച്ഛികമായി, മുഖ്യമന്ത്രി ആശുപത്രിയിലാണ് എന്ന വാർത്തയറിഞ്ഞ ഗോമസ് അടുത്ത ശ്രമത്തിന് പുറപ്പെടുന്നു. ഇതിനിടയിൽ തേവർ നല്കിയ സൂചന വച്ച് പെരുമാളും സംഘവും ഗോമസിൻ്റെ ഒളിത്താവളത്തിലെത്തുന്നു.അവിടെ നിന്ന് അയാളുടെ ചില ആൽബങ്ങളും പഴയ ഫോട്ടോകളും മാത്രമാണ് കിട്ടുന്നത്.
കൈയിൽ കുപ്പി കൊണ്ടു മുറിവുണ്ടാക്കിയ ഗോമസ് മുഖ്യമന്ത്രി ചികിത്സയിലുള്ള ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നു. ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഒരു ഡോക്ടറുടെ വേഷത്തിൽ അയാൾ മുഖ്യമന്ത്രിയുടെ മുറിയിലെത്തുന്നു. മുഖ്യമന്ത്രിയെ കുത്താൻ കത്തി എടുക്കുന്നെങ്കിലും, മുഖ്യമന്ത്രിയുടെ ഭാര്യ വത്സലയെ കാണുന്നതോടെ അയാൾ പുറത്തേക്കു പോകുന്നു. ഇടനാഴിയിൽ വച്ച് എതിരെ വരുന്ന പെരുമാൾ സംശയിച്ച് അയാളെ പിന്തുടരുന്നു. പക്ഷേ, സംഘട്ടനത്തിനൊടുവിൽ പെരുമാളിനെ അടിച്ചുവീഴ്ത്തി ഗോമസ് രക്ഷപ്പെടുന്നു.
മുഖ്യമന്ത്രിയെ കാര്യത്തിൻ്റെ ഗൗരവം പെരുമാൾ ബോധ്യപ്പെടുത്തുന്നു. അദ്ദേഹത്തിനുള്ള സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നു. ഗോമസിൻ്റെ രേഖാചിത്രം ടിവിയിൽ നല്കാൻ പോലീസ് തീരുമാനിക്കുന്നു. ഇതിനിടയിൽ, ഗോമസ് തൻ്റെ പഴയ സഹപാഠിയായ ശ്രീധരൻ്റെ വീട്ടിലെത്തി താമസിക്കുന്നു. ശ്രീധരന് അയാൾ കൊലയാളിയാണെന്നറിയില്ല.
ഗോമസിൻ്റെ വീട്ടിൽ നിന്നു കിട്ടിയ ആൽബത്തിലെ ശ്രീധരൻ്റെ ഫോട്ടോ കണ്ട ഗോപു, അയാളെ വർക് ഷോപ്പിൽ വച്ച് കുറച്ചു ദിവസം മുൻപ് കണ്ട കാര്യം ഓർക്കുന്നു. പെരുമാൾ പറഞ്ഞതനുസരിച്ച് അയാൾ ശ്രീധരൻ്റെ വീടു കണ്ടുപിടിക്കുന്നു. പക്ഷേ, പെരുമാൾ എത്തുമ്പോഴേക്കും, ടി വി യിൽ വന്ന ഗോമസിൻ്റെ ചിത്രം തിരിച്ചറിഞ്ഞ ശ്രീധരനെ ഗോമസ് കൊന്നു കഴിഞ്ഞിരുന്നു.
കൊലയാളി നഗരം വിടാൻ സാധ്യതയില്ലെന്നും ആഗസ്റ്റ് 15 ന് നടക്കുന്ന സ്വാതന്ത്യദിനപ്പരേഡിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത് അപകടമാണെന്നും പെരുമാൾ ഡി ഐ ജിയോടു പറയുന്നു. മുഖ്യമന്ത്രിയെ പിന്തിരിപ്പിക്കാനുള്ള ചുമതല, അദ്ദേഹത്തിൻ്റെ പഴയ സഹപാഠി കൂടിയായ പെരുമാളിനെ ഡിഐജി ഏല്പിക്കുന്നു. എന്നാൽ, പെരുമാളിൻ്റെ നിർദ്ദേശം മുഖ്യമന്ത്രി തള്ളുന്നു.
ഇതിനിടയിൽ, മുഖ്യമന്ത്രിയെ വകവരുത്താനുള്ള പുതിയ തന്ത്രവുമായി കൊലയാളി തയ്യാറെടുക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
ശബ്ദം നല്കിയവർ |
---|