ശരപഞ്ജരം
ധനികനും രോഗിയും ആയ ഭർത്താവിനും കുഞ്ഞുമകൾക്കുമൊപ്പം കഴിയുന്ന യുവതി വീട്ടിൽ ജോലിക്കെത്തുന്ന സുന്ദരനായ യുവാവിൽ അനുരക്തയും തുടർന്ന് അയാൾക്ക് വശംവദയുമാകുന്നു. ഭർത്താവിൻ്റെ ആകസ്മിക മരണത്തെത്തുടർന്ന് അവൾ അയാളെ ഭർത്താവാക്കുന്നു. അയാൾ തികഞ്ഞ സ്ത്രീലമ്പടനും ധനമോഹിയുമാണെന്ന് അറിയുന്നതിനെത്തുടർന്നുള്ള സംഘർഷങ്ങളിലൂടെ സിനിമ മുന്നോട്ടു പോകുന്നു.
Actors & Characters
Actors | Character |
---|---|
ചന്ദ്രശേഖരൻ | |
സൗദാമിനി | |
പ്രഭാകരൻ | |
ദേവി | |
സിദ്ധയ്യൻ | |
സുബ്ബയ്യർ | |
മല്ലി | |
ദേവിയുടെ കുട്ടിക്കാലം | |
തമ്പി | |
ലക്ഷ്മിയമ്മ | |
ചെല്ലപ്പൻ | |
സ്വാമി | |
ഗോപാലപിള്ള | |
കോളേജ് വിദ്യാർത്ഥി | |
നർത്തകി | |
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
നെല്ലിക്കോട് ഭാസ്കരൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച രണ്ടാമത്തെ നടൻ | 1 979 |
കഥ സംഗ്രഹം
- നെല്ലിക്കോട് ഭാസ്കരന് ഏറ്റവും നല്ല രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
- "അൻജാം" എന്ന പേരിൽ ഹിന്ദിയിൽ റീമേക് ചെയ്തു. ഹരിഹരൻ തന്നെയായിരുന്നു ഡയറക്ടർ. ഹേമാമാലിനി, ശശി കപൂർ, ഷാഫി ഇനാംദാർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ചിത്രം പരാജയമായിരുന്നു.
ധനികയും എസ്റ്റേറ്റുകളുടെ ഉടമയുമായ സൗദാമിനിയുടെ (ഷീല) രണ്ടാം ഭർത്താവാണ് ചന്ദ്രശേഖരൻ (ജയൻ). ആദ്യ ഭർത്താവിലുള്ള മകൾ ദേവി (പ്രിയ) അമ്മയും രണ്ടാനച്ഛനുമായി നീരസത്തിലാണ്.
വർഷങ്ങൾക്കു മുൻപ്, ദേവിയുടെ ബാല്യത്തിൽ, കാര്യസ്ഥനായ സിദ്ധയ്യനാണ് (നെല്ലിക്കോട് ഭാസ്കരൻ) കുതിരയെ നോക്കാനായി ചന്ദ്രശേഖരനെ സൗദാമിനിയുടെ ബംഗ്ലാവിലെത്തിക്കുന്നത്. രോഗിയായ ഭർത്താവു (പി കെ എബ്രഹാം) കാരണം വിരസമായ ദാമ്പത്യം നയിക്കുന്ന സൗദാമിനി ചന്ദ്രശേഖരനിൽ അനുരക്തയാവുന്നു. അയാൾക്കും അതു മനസ്സിലാവുന്നുണ്ട്.
ഒരിക്കൽ അപ്രതീക്ഷിതമായി ചന്ദ്രശേഖരൻ സൗദാമിനിയെ ശാരീരികമായി കീഴടക്കുന്നു. അതേ സമയത്തു തന്നെ അവരുടെ ഭർത്താവ് കുഴഞ്ഞു വീണു മരിക്കുന്നു. രണ്ടിനും ദൃക്സാക്ഷിയായ മകൾ ദേവി അമ്മയുമായി അകലുന്നു.
ചന്ദ്രശേഖരനെ സൗദാമിനി വിവാഹം കഴിക്കുന്നു. അയാൾ ധനമോഹിയും സ്ത്രീലമ്പടനുമാണെന്ന് അറിയുന്നതോടെ സൗദാമിനിയുടെ ജീവിതം സംഘർഷങ്ങളുടെ ശരപഞ്ജരത്തിലാകുന്നു.
സിദ്ധയ്യൻ്റെ മകനും തൻ്റെ ബാല്യകാല സുഹൃത്തുമായ പ്രഭാകരനുമായി (സത്താർ) ദേവി അടുപ്പത്തിലാവുന്നു. അവരുടെ വിവാഹം നടത്താനുള്ള സൗദാമിനിയുടെ തീരുമാനത്തെ ചന്ദ്രശേഖരൻ എതിർക്കുന്നു. പ്രഭാകരനെ കാണാതാവുന്നു.
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പോസ്റ്റർ | |
പോസ്റ്റർ ഇമേജ് (Gallery) |