തെയ്യകതെയ്യക താളം

തെയ്യക തെയ്യക താളം
തെക്കൻ കാറ്റിന്റെ മേളം
താളത്തിൽ പാടി താളത്തിലാടി
താമരക്കിളിയേ കിളിയേ
തത്തമ്മക്കിളിയേ (തെയ്യക..)

വേട്ടയ്ക്കു വന്നപ്പം തമ്പ്രാൻ പണ്ടൊരു
വേടത്തിപ്പെണ്ണീനെ കണ്ടേ
കറുത്ത കണ്ണിലു വെളിച്ചമൂല്ലൊരു
തുടുത്ത പെണ്ണിനെ കണ്ടേ
പെണ്ണിനെ കണ്ടേ പെണ്ണിനെ കണ്ടേ
തുടുത്ത പെണ്ണിനെ കണ്ടേ (തെയ്യക..)

പമ്പരക്കണ്ണുള്ള പെണ്ണിനെ കണ്ടപ്പം
തമ്പ്രാനു പൂതി വളർന്നേ
കൺ മുന കൊണ്ടപ്പം മനസ്സിനുള്ളില്
കാട്ടുതീയാളിപ്പടർന്നേ
ആളിപ്പടർന്നേ ആളിപ്പടർന്നേ
കാട്ടുതീ യാളിപ്പടർന്നേ (തെയ്യക..)