സകലമാന പുകിലുമേറുമൊരു
സകലമാന പുകിലുമേറുമൊരു പുതുതാളം
നമ്മൾക്കുലകമാകെ ലഹരിയാകും അരുണിത രാവിൽ
മേടക്കതിരുകൾ ശുഭരാശിക്കൈകളിൽ
തുടിമേളത്തോടെ പൊൻകണി പുലരിപ്പൂക്കളായ് എങ്ങും
(സകലമാന പുകിലുമേറുമൊരു....)
നാടാകെ കാലം തെളിയും കേളിയിൽ കേളിയിൽ
മനമാകെ കൊണ്ടാടും മധു മേളയിൽ മേളയിൽ
കന്നിത്തൂവലും മാരിക്കുളിരുമായ്
ആടിപ്പാടുമീ പവിഴപ്പറവയായ്
നമ്മെത്തേടി വന്നൊരീ പൂമ്പുലർ വേളയിൽ
ഇന്നലെ രാവൊരു കരിനിഴലാരം മാത്രം ഉണരൂ കാലമേ
(സകലമാന പുകിലുമേറുമൊരു....)
പാരാകെ കോലം തുള്ളി നാണയം നാണയം
ഊരാകെ കൊണ്ടാടി തിരനാടകം നാടകം
വഴിയിൽ ഭയവുമായ് മടിയിൽ കനവുമായ്
നാമിന്നിണങ്ങിയോ തമ്മിൽ പിണങ്ങിയോ
എന്നും കനകം മൂലം കാമിനി മൂലം
കലഹം കൊണ്ടൊരു നാടു നടുങ്ങുമ്പോഴും
വീണ്ടും പുലരും തനിമകൾ
(സകലമാന പുകിലുമേറുമൊരു....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sakalamaana Pukilumerumoru
Additional Info
Year:
1991
ഗാനശാഖ: