ആയിരം കണ്ണുകൾ
തൻ്റെ കൂട്ടുകാരി തുളസി ദാരുണമായി കൊല്ലപ്പെടുന്നതായി അനു എന്ന യുവതി സ്വപ്നം കാണുന്നു. പിറ്റേന്നു രാവിലെ തുളസി താൻ സ്വപ്നത്തിൽ കണ്ട രീതിയിൽ കൊല്ലപ്പെട്ടതായി അനു അറിയുന്നു. തുടർന്നും ഒരു സ്വപ്നവും മറ്റൊരു ദാരുണകൊലപാതകവും സംഭവിക്കുന്നതോടെ അനുവും കുടുംബവും പരിഭ്രാന്തരാകുന്നു. പക്ഷേ, അതിലും ഭയങ്കരമായ അപ്രതീക്ഷിതത്വങ്ങൾ അവളെത്തേടി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
Actors & Characters
Actors | Character |
---|---|
ഡോ സാമുവൽ ജോർജ് | |
ഡോ.കെ ജി വർമ്മ | |
ക്ലബിലെ പാട്ടുകാരൻ | |
ജെയിംസ് | |
ഫാദർ | |
അനു | |
സൂസി | |
മനോരോഗി | |
കുട്ടൻ പിള്ള | |
തുളസി | |
സാമുവലിൻ്റെ സുഹൃത്ത് | |
അനുവിന്റെ അപ്പൻ | |
ജോണി | |
അനുവിന്റെ അമ്മ | |
ഹോസ്റ്റൽ മേട്രൺ | |
എഡിറ്റർ | |
ഗുണ്ട | |
വേശ്യാലയം നടത്തിപ്പുകാരി | |
അമ്മിണി | |
Main Crew
കഥ സംഗ്രഹം
സൂസിയും കോളജ് വിദ്യാർത്ഥിനിയായ അനുവും സഹോദരിമാരാണ്. ബിസിനസ്സ്കാരനായ ജയിം സാണ് സൂസിയുടെ ഭർത്താവ്. അനുവിൻ്റെ സഹപാഠിയും നാട്ടുകാരിയുമായ തുളസി ജോണി എന്നൊരു യുവാവുമായി പ്രണയത്തിലാണെന്ന് സൂസി പറയുന്നു. ജോലിയും വരുമാനവുമില്ലാത്ത ജോണിയുമായുള്ള തുളസിയുടെ അടുപ്പത്തെ സൂസിയും അനുവും എതിർക്കുന്നു. എന്നാൽ താൻ ഗർഭിണിയാണെന്നും ജോണിക്കൊപ്പം നാടുവിടുകയാണെന്നും തുളസി അവരോടു പറയുന്നു. അന്നു രാത്രി, തുളസിയെ ആരോ കൊല്ലുന്നതായി അനു സ്വപ്നം കാണുന്നു. പിറ്റേന്നു രാവിലെ, അനു സ്വപ്നത്തിൽ കണ്ടതുപോലെ തന്നെ തുളസിയെ കൊല്ലപ്പെട്ട നിലയിൽ കാണുന്നു. ജോണിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നു.
ചെറുപുഷ്പം മെൻറൽ ഹോസ്പിറ്റലിലെ സൈക്കാട്രിസ്റ്റായ ഡോ.സാമുവൽ ജോർജുമായി അനുവിൻ്റെ വിവാഹം നടക്കുന്നു. ഒരു രാത്രിയിൽ, തൻ്റെ സഹോദരി സൂസിയെ ആരോ കൊല്ലുന്നതായി സ്വപ്നം കണ്ട അനു നിലവിളിച്ചു കൊണ്ട് ഉണരുന്നു. പരിഭ്രാന്തയായ അവൾ സൂസിയെ ഫോണിൽ വിളിക്കുന്നു. പ്രശ്നമൊന്നുമില്ലെന്നും ജയിംസ് തിരുവനന്തപുരത്തിനു പോകാൻ ഇറങ്ങുകയാണെന്നും അവൾ പറയുന്നതോടെ അനുവിനും സാമിനും ആശ്വാസമാകുന്നു.
എന്നാൽ അന്നു രാത്രി ജോണി ലോക്കപ്പിൽ നിന്നു രക്ഷപ്പെടുന്നു, തുടർന്ന്, അനു സ്വപ്നത്തിൽ കണ്ട രീതിയിൽ തന്നെ, സൂസി കൊല്ലപ്പെടുന്നു. സഹോദരിയുടെ മരണം കുടുംബത്തിന് വലിയ ആഘാതമാകുന്നു. അതിൽ നിന്ന് മോചനം നേടി വരുന്നതിനിടയിൽ അനു വീണ്ടുമൊരു ദുസ്സ്വപ്നം കാണുന്നു. ഇത്തവണയും ഒരു സ്ത്രീയെ കൊല്ലാൻ ശ്രമിക്കുന്നതാണ് കാണുന്നതെങ്കിലും ദൃശ്യം അത്ര വ്യക്തമല്ല. എന്നാൽ ഈഫൽ ഗോപുരത്തിൻ്റെ മുഖചിത്രമുള്ള നാനാ വാരിക, ഒരു ലാംപ്, സൗണ്ട് ഓഫ് മ്യൂസിക് എന്ന ട്രൂപ്പ് പാടുന്ന പാട്ടിലെ ഡ്രീംസ് എന്ന വരി വരുന്ന പാട്ട്, ഡയറി, കൊന്ത ഇവയൊക്കെ അവൾ വ്യക്തമായിക്കാണുന്നു. ഞെട്ടിയുണരുന്ന അനു സാമിനോട് വിവരങ്ങൾ പറയുന്നു.
സാം അനുവിനെ തൻ്റെ പ്രൊഫസറും ന്യൂറോസർജനുമായ ഡോ. വർമ്മയെ കാണിക്കുന്നു. അദ്ദേഹത്തിൻ്റെ പരിശോധനയിൽ അനുവിന് കുഴപ്പങ്ങളൊന്നും കണ്ടെത്താനാകുന്നില്ല. എന്നാലും, സ്വപ്നത്തിൽ കണ്ടതുപോലുള്ള സാഹചര്യത്തിൽ അനു ചെന്നുപെടാതെ നോക്കാൻ അദ്ദേഹം സാമിനെ ഉപദേശിക്കുന്നു. അനുവിൻ്റെ നിർബന്ധത്തിനു വഴങ്ങി ജയിംസും സാമും അവൾക്കൊപ്പം ചേർന്ന് ചില അന്വേഷണങ്ങൾ നടത്തുന്നു. ഈഫൽ ടവറിൻ്റെ പടമുള്ള കവർ പേജ് ഉടനെയൊനും നാനയ്ക്ക് ഉണ്ടാവില്ലെന്ന് പത്രാധിപരും ഡ്രീംസ് എന്ന വരിയുള്ള പാട്ട് തങ്ങൾ അവതരിപ്പിക്കുന്നില്ലെന്ന് സൗണ്ട് ഓഫ് മ്യൂസിക് ട്രൂപ്പുകാരും പറയുന്നു. പിന്നെയും ചില അന്വേഷണങ്ങൾ ജയിംസും അനുവും നടത്തുന്നെങ്കിലും ഫലമുണ്ടാവുന്നില്ല.
അനു വീണ്ടും അതെ സ്വപ്നം കാണുന്നതോടെ സാം ഡോ.വർമ്മയെ ഒന്നു കൂടിക്കാണാൻ രഹസ്യമായി കോഴിക്കോട്ടേക്ക് പോകാൻ തീരുമാനിക്കുന്നു. അയാൾ ജയിംസിനെക്കണ്ട് താൻ അടുത്ത ദിവസം തിരുവന്തപുരത്ത് ഒരു സെമിനാറിൽ പങ്കെടുക്കാൻ പോകുന്നെന്നും വൈകുമെന്നതിനാൽ ക്ലബിൻ്റെ മ്യൂസിക് പ്രോഗ്രാമിന് അനുവിനെ കൊണ്ടു പോകണമെന്നും പറയുന്നു. കോഴിക്കോട്ടെത്തുന്ന സാം, വർമ്മയെക്കാണാനെത്തിയ ഒരു രോഗിയെക്കണ്ടു ഞെട്ടുന്നു.
Audio & Recording
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഈ കുളിര് നിശീഥിനിയില്‍ |
ഷിബു ചക്രവർത്തി | രഘു കുമാർ | എസ് ജാനകി, ഉണ്ണി മേനോൻ |
2 |
അത്യുന്നതങ്ങളില്‍ ആകാശവീഥിയില്‍ |
ഷിബു ചക്രവർത്തി | രഘു കുമാർ | എസ് ജാനകി, കോറസ് |
3 |
ഡ്രീംസ് ഡ്രീംസ് ഡ്രീംസ് ഡ്രീംസ് |
ഷിബു ചക്രവർത്തി | രഘു കുമാർ | ആന്റണി ഐസക്സ് |
Attachment | Size |
---|---|
ayirankannukal1.jpg | 8.01 KB |
Contribution |
---|
Poster : Sarvakalasala |