രഘു കുമാർ
കോഴിക്കോട്ടെ പ്രശസ്തമായ പൂതേരിയെന്ന തറവാട്ടിൽ ജനിച്ച രഘുകുമാർ ആറാം വയസ്സിൽ തബല അഭ്യസിച്ചു തുടങ്ങി. പതിനഞ്ചാം വയസ്സിലാണ് പ്രൊഫഷണലായി അരങ്ങേറുന്നത്. പഠനത്തിനു ശേഷം ചെന്നെയിൽ എത്തി സംഗീത സംവിധായകൻ ആർ.കെ ശേഖറിനെ പരിചയപ്പെടുന്നത് വഴിത്തിരിവായി മാറി.സിനിമാ സംഗീത മേഖലയിൽ പിന്നീട് അനേക സംഗീത സംവിധായകർക്ക് വേണ്ടി തബല വായിച്ചു. ദേവരാജൻ,ദക്ഷിണാമൂർത്തി തുടങ്ങിയവരോടൊത്ത് പ്രവർത്തിച്ചു.1979ൽ പുറത്തിറങ്ങിയ ഈശ്വര ജഗദീശ്വര എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തെത്തിയത്. തബല വിദഗ്ദനായിരുന്ന രഘുകുമാർ മലയാളത്തിൽ പ്രിയദർശൻ ചിത്രങ്ങളിലാണ് ഹിറ്റുകൾ സമ്മാനിച്ച് തുടങ്ങിയത്. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച താളവട്ടം,ആര്യൻ,ഹലോ മൈഡിയർ റോംഗ് നമ്പർ തുടങ്ങിയവയിലെ ഗാനങ്ങളൊക്കെ ഹിറ്റായി മാറി.ശ്യാമ, മായാമയൂരം തുടങ്ങി ഏകദേശം മുപ്പതോളം ചിത്രങ്ങൾക്ക് സംഗീതം പകർന്നു. 2011ൽ പുറത്തിറങ്ങിയ കളക്റ്റർ ആണ് അവസാനമായി സംഗീതം ചെയ്ത സിനിമ.. ചലച്ചിത്ര നിർമ്മാതാവായും രഘുകുമാർ പ്രവർത്തിച്ചിട്ടുണ്ട്.
നടി ഭവാനിയാണ് ഭാര്യ
വിവരങ്ങൾക്ക് കടപ്പാട് : ഹിന്ദു ആർട്ടിക്കിൾ , മാതൃഭൂമി വാർത്ത
സംഗീതം
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
കൊട്ടും കുരവയും | ആലപ്പി അഷ്റഫ് | 1987 |
ബാക്കിംഗ് വോക്കൽ
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഹരിമുരളീരവം | ആറാം തമ്പുരാൻ | ഗിരീഷ് പുത്തഞ്ചേരി | കെ ജെ യേശുദാസ് | സിന്ധുഭൈരവി | 1997 |
Edit History of രഘു കുമാർ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
20 Feb 2024 - 10:24 | Santhoshkumar K | ഡേറ്റ് ഓഫ് ഡെത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി. |
20 Feb 2022 - 09:01 | Muhammed Zameer | |
15 Jan 2021 - 20:05 | admin | Comments opened |
6 Dec 2020 - 12:43 | jishnu vp | |
13 Nov 2020 - 13:13 | admin | Converted dod to unix format. |
13 Nov 2020 - 13:13 | admin | Converted dod to unix format. |
13 Nov 2020 - 13:12 | admin | Converted dod to unix format. |
13 Nov 2020 - 13:09 | admin | Converted dod to unix format. |
21 Feb 2014 - 01:11 | Kiranz | |
20 Feb 2014 - 10:01 | Kiranz | തിരുത്ത് |
- 1 of 2
- അടുത്തതു് ›