റൂഹിയാന്റെ കൊച്ചു റൂഹിയാന്റെ
റൂഹിയാന്റെ കൊച്ചു റൂഹിയാന്റെ
റൂഹിയാന്റെ നിക്കാഹിന്
ബിരിയാണി വെക്കാനാരു വരും കോഴി-
ബിരിയാണി വെക്കാനാരു വരും
ബിരിയാണി വെക്കാനാരു വരും കോഴി-
ബിരിയാണി വെക്കാനാരു വരും
സുൽത്താനായ് മണവാളൻ ദുബായീന്നെത്തുമ്പം
ചോറു വിളമ്പാനാരു വരും നെയ്-
ച്ചോറു വിളമ്പാനാരു വരും
ചോറു വിളമ്പാനാരു വരും നെയ്-
ച്ചോറു വിളമ്പാനാരു വരും (റൂഹിയാന്റെ)
മണിയറയിന്നു രാവിൽ ഒരുങ്ങുന്നോളേ
മണവാളനരികിൽ വന്നിരിക്കുന്നോളേ
തഞ്ചത്തിൽ തട്ടം മാറ്റി കൊതിയോടെ കണ്ണിൽ നോക്കി
കള്ളനവൻ മാറോടു ചേർത്തിരുത്തും
അടിമുടി മുത്തം നൽകി നിന്നെ പുന്നാരിക്കും
നീ നാണത്താൽ
നീ നാണത്താൽ ചുവക്കും പുന്നാരപ്പൂമോളേ
പുന്നാരപ്പൂമോളേ
നീ നാണത്താൽ ചുവക്കും പുന്നാരപ്പൂമോളേ
പുന്നാരപ്പൂമോളേ
നിങ്ങൾ മണിയറമെത്തയിൽ ഒത്തു രസിച്ച് രാവു വെളുപ്പിക്കും
നീ കോരിത്തരിക്കും അവനൂറിച്ചിരിക്കും
പത്തൊൻപതര മെഹറുമായ്...ആ
മണവാളൻ വന്നപ്പം
നിൽക്കാതെ നടന്നതാര് ഹോയ്
നിൽക്കാതെ ഓടിനടന്നതാര്
പെണ്ണിന്റെ ബാപ്പാ
മണവാട്ടിപ്പെണ്ണിന്റെ ബാപ്പാ
ബാപ്പൂട്ടിക്കാ നമ്മടെ ബാപ്പൂട്ടിക്കാ
സന്തോഷസൂചകമായ് തന്നതിനു നന്ദിയായ്
നമ്മളെല്ലാം ചേർന്നുപാടാം
ടാങ് ടാങ് ടാങ്
സന്തോഷസൂചകമായ് തന്നതിനു നന്ദിയായ്
നമ്മളെല്ലാം ചേർന്നുപാടാം
ടാങ് ടാങ് ടാങ്