വസന്തം വന്നൂ അരികെ നിന്നൂ

വസന്തം വന്നൂ അരികെ നിന്നൂ
ഒരു സമ്മാനം തന്നൂ
എന്റെയും നിന്റെയും ജീവന്റെയംശം
ഇണങ്ങിയുറങ്ങിയുണർന്നു വിരിഞ്ഞ പോലെ
ഒരുണ്ണിപ്പൂവ്...
ഇളം പൂവ് അമ്മിണിപ്പെൺപൂവ്  (വസന്തം)

അന്നംപൂക്കുലയൂഞ്ഞാല കെട്ടി
അന്തപുരക്കിളി താരാട്ടു പാടി
അന്നംപൂക്കുലയൂഞ്ഞാല കെട്ടി
അന്തപുരക്കിളി താരാട്ടു പാടി
രാരിരോ...രാരിരാരോ...രാരിരോ...

ആ പൂവുകൾ ഈ പൂവുകൾ
ആ പൂവുകൾ ഈ പൂവുകൾ
ഉണ്ണിക്കിനാവിലെ പൂമ്പാറ്റകൾ
ഇനിയെന്റെ സ്വപ്നങ്ങൾ ഇവൾക്കു വേണ്ടി
മധുരപ്രതീക്ഷകൾ ഇവൾക്കു വേണ്ടി (വസന്തം)

അച്ഛന്റെ മനസ്സാകെ കുളിരണിഞ്ഞൂ
അമ്മക്ക് നിറമാറിൽ തേൻ ചുരന്നൂ
അച്ഛന്റെ മനസ്സാകെ കുളിരണിഞ്ഞൂ
അമ്മക്ക് നിറമാറിൽ തേൻ ചുരന്നൂ

ആ മധുരം ഈ മധുരം
അമ്മിഞ്ഞപ്പാലിന്റെ മധുരം മധുരം
ഇനിയെന്റെ മോഹങ്ങൾ ഇവൾക്കു വേണ്ടി
മനസ്സും ശരീരവും ഇവൾക്കു വേണ്ടി (വസന്തം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vasantham Vannu

Additional Info

Year: 
1984

അനുബന്ധവർത്തമാനം