നിന്നെയെൻ സ്വന്തമാക്കും ഞാൻ

ആ....
നിന്നെയെൻ സ്വന്തമാക്കും ഞാൻ
പിന്നെയീ നാണം മാറ്റും ഞാൻ
നിൻ കവിളിലിൻ പൂക്കൾ നുള്ളാൻ
എനിക്കിന്നെന്താവേശം
എൻ പ്രിയ വേളിപ്പെണ്ണേ
നിന്നെയെൻ സ്വന്തമാക്കും ഞാൻ
പിന്നെയീ നാണം മാറ്റും ഞാൻ

നിറകതിർ താലം നീട്ടി അഴകിൻ വനികൾ
കുരവകൾ നീളേ തൂകി പനിനീർ കിളികൾ
മംഗല്യത്തിൻ മന്ത്രം നൽകീ നിൻ ഹൃദയം
എൻ പ്രിയ വേളിപ്പെണ്ണേ
നിന്നെയെൻ സ്വന്തമാക്കും ഞാൻ
പിന്നെയീ നാണം മാറ്റും ഞാൻ

മിഴികളിൽ സ്വപ്നം ചാർത്തി അരികിൽ അണയും
ഒരു സുഖരാഗം പോലെ മനസിൽ നിറയും
താരുണ്യമേ എന്നിൽ പകരൂ നിൻ മധുരം
എൻ പ്രിയ വേളിപ്പെണ്ണേ
നിന്നെയെൻ സ്വന്തമാക്കും ഞാൻ
പിന്നെയീ നാണം മാറ്റും ഞാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ninneyen swanthamaakkum njan

Additional Info

അനുബന്ധവർത്തമാനം