എൻ നയനങ്ങൾ
എൻ നയനങ്ങൾ നിറഞ്ഞിരിക്കുമ്പോൾ
എങ്ങനെ ഞാനുറങ്ങും
എൻ നയനങ്ങൾ നിറഞ്ഞിരിക്കുമ്പോൾ
എങ്ങനെ ഞാനുറങ്ങും ..എങ്ങനെ ഞാനുറങ്ങും
എന്റെ വിഷാദം ഉണർന്നിരിക്കുമ്പോൾ
എങ്ങനേ ഞാനുറങ്ങും
എൻ നയനങ്ങൾ നിറഞ്ഞിരിക്കുമ്പോൾ
എങ്ങനെ ഞാനുറങ്ങും..എങ്ങനെ ഞാനുറങ്ങും
മുള്ളിൽ നിന്നും മലരുകൾ പൂക്കും
യാമങ്ങൾതൻ നിശ്വാസങ്ങൾ (2)
എന്റെ മനസ്സിൻ മൂകതതോറും
മാറ്റൊലീ കൊള്ളും നേരം
എൻ നയനങ്ങൾ നിറഞ്ഞിരിക്കുമ്പോൾ
എങ്ങനെ ഞാനുറങ്ങും..എങ്ങനെ ഞാനുറങ്ങും
താനേ എരിയും പകയുടെ തീയിൽ
വീണടിയും നിശ്വാസങ്ങൾ (2)
നിന്റെ ഹൃദന്ത താഴ്‌വര തന്നിൽ
ഒരു കിളീ തേങ്ങും നിമിഷം
എൻ നയനങ്ങൾ നിറഞ്ഞിരിക്കുമ്പോൾ
എങ്ങനെ ഞാനുറങ്ങും..എങ്ങനെ ഞാനുറങ്ങും
എന്റെ വിഷാദം ഉണർന്നിരിക്കുമ്പോൾ
എങ്ങനേ... ഞാനുറങ്ങും..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
en nayanangal