സ്വപ്നം കാണും പ്രായം

സ്വപ്നം കാണും പ്രായം നമ്മിൽ
വർണ്ണം പെയ്യും നേരം വന്നു പെണ്ണേ
നെഞ്ചിൽ ഏതോ ഈണം വന്നു
എന്നിൽ പാട്ടിൻ ഓളം നെയ്തു മൗനങ്ങളിൽ
സുരം ചാർത്തി നിൽപ്പൂ ഒരു രാഗദീപം
സുരം ചാർത്തി നിൽപ്പൂ ഒരു രാഗദീപം

മോഹം പൂക്കും കാലം വന്നു
വർണ്ണം പെയ്യും നേരം വന്നു പെണ്ണേ
നെഞ്ചിൽ ഏതോ താളം വന്നു
കയ്യിൽ മുദ്രാമാല്യം തന്നു ചലനങ്ങളിൽ
പദം തേടി നിൽപ്പൂ ഒരു ലാസ്യമേള
പദം തേടി നിൽപ്പൂ ഒരു ലാസ്യമേള

വാ വാ വാ തോഴീ നീയാടുവാൻ
കരളിലെ കവിതകൾ തരാമിന്നു ഞാൻ
സഖീ എൻ അരികിൽ വരിക പാടുവാൻ കൂടെ നീ
വിരലിലെ മലരുകൾ തരാമിന്നു ഞാൻ
ഹൃദയവും ഹൃദയവും ചിറകു വിടർത്തി
നമ്മൾ തമ്മിൽ ഒന്നുചേർന്നാൽ
സ്വർഗ്ഗം വന്നു ഭൂമിയിൽ (സ്വപ്നം കാണും..)

വാ വാ വാ ഈ ദിനം മേളയിൽ
ഉയിരിലെ കുളിരുകൾ തരാമിന്നു ഞാൻ
ഇളകി ഇളകി ഇളകി ഇണയുമീ വേളയിൽ
മിഴിയിലെ കതിരുകൾ തരാമിന്നു ഞാൻ
കൈകളും കൈകളും തളിരുകൾ കോർത്തു
കൈകളും കൈകളും തളിരുകൾ കോർത്തു
നമ്മൾ തമ്മിൽ ഒന്നുചേർന്നാൽ
സ്വർഗ്ഗം വന്നു ഭൂമിയിൽ (സ്വപ്നം കാണും..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
swapnam kanum prayam

Additional Info

Year: 
1981
Lyrics Genre: 

അനുബന്ധവർത്തമാനം