ഉത്സാഹ മത്സരം
ഉത്സാഹമത്സരം കൊണ്ടാടുന്നു
ഉന്മാദഗീതങ്ങൾ പാടിയാടുന്നു
ഉലകിതിൽ വാടിയിൽ വിടർന്നിടും വിലസിടും
നിശീഥപുഷ്പങ്ങൾ നിതാന്തദുഃഖങ്ങൾ
നമ്മൾ നമ്മൾ നമ്മൾ നമ്മൾ നമ്മൾ നമ്മൾ
ഉത്സാഹമത്സരം കൊണ്ടാടുന്നു
ഉന്മാദഗീതങ്ങൾ പാടിയാടുന്നു
പാടിയാടുന്നു പാടിയാടുന്നു
മോഹം മോക്ഷം നേടും നേരം
സ്നേഹം സ്വർഗ്ഗം നേടും യാമം
നമ്മിൽ ഉദിക്കും ഉണർത്തും ഞരമ്പിൽ
ഉള്ളിൽ മദിക്കും തുടിക്കും ഭ്രമത്തിൽ
വിഷമോ മധുവോ
വിഷം വിഷം വിഷം വിഷം
ഉത്സാഹമത്സരം കൊണ്ടാടുന്നു
ഉന്മാദഗീതങ്ങൾ പാടിയാടുന്നു
പാടിയാടുന്നു പാടിയാടുന്നു
ഓ മദം മദം മദം മദരസം
രതി രതി രതി രതിരസം
രാഗം രാവു മേയും പ്രായം
നാദം താളം തേടും കാലം
മണ്ണിൽ ഇളക്കും ഇരയ്ക്കും മദത്തിൽ
കണ്ണിൽ തുളുമ്പും വിതുമ്പും രസത്തിൽ
വിഷമോ മധുവോ
വിഷം വിഷം വിഷം വിഷം
ഉത്സാഹമത്സരം കൊണ്ടാടുന്നു
ഉന്മാദഗീതങ്ങൾ പാടിയാടുന്നു
ഉലകിതിൽ വാടിയിൽ വിടർന്നിടും വിലസിടും
നിശീഥപുഷ്പങ്ങൾ നിതാന്തദുഃഖങ്ങൾ
നമ്മൾ നമ്മൾ നമ്മൾ നമ്മൾ നമ്മൾ നമ്മൾ
ഉത്സാഹമത്സരം കൊണ്ടാടുന്നു
ഉന്മാദഗീതങ്ങൾ പാടിയാടുന്നു
പാടിയാടുന്നു പാടിയാടുന്നു