മാനത്തും ഹാല് കുളിരോലും നിലാവ്
തനതന തനതോം തനതോം തന..
തനതന തനതോം തനതോം തന..
മാനത്തും ഹാല്.. കുളിരോലും നിലാവ് (2)
മനം തുള്ളിയാടുന്ന്...മോനെ പൂന്തേനേ
ഖല്‍ബിലു നീ താനേ...
പാല്‍ച്ചിരി തൂകും സുല്‍ത്താനേ
കളിചിരിമാറാ ഹൂറികള്‍ ചുറ്റും
ഒപ്പന പാടുന്നു
അലുക്കിട്ട ഞാലും തളവല താലികള്‍
ജിലു ജിലു കിലുങ്ങുന്നു
(മാനത്തും ഹാല്.. )
പതിനാലാം രാവില് മദനപ്പൂങ്കാവില്
പുതുമാരന്‍ വന്നല്ലോ
കരളില്‍ കുടിയേറിപ്പാര്‍ത്തല്ലോ
പട്ടു തട്ടം മാറ്റീട്ടും മുത്തം തന്നിട്ടും
പൊട്ടിച്ചിരിച്ചല്ലോ ഞമ്മള്
കൂട്ടം മറന്നല്ലോ
തനതന തനതോം തനതോം തന
(മാനത്തും ഹാല്.. )
താന്നൂരെ ചക്കതിന്നാന്‍ പോയില്ലേന്നും
ഞമ്മളു തേനൂറും ഗസലുപാടിനടന്നില്ലേന്നും (2)
തനതന തനതോം തനതോം തന..
മാനത്തും ഹാല് കുളിരോലും നിലാവ്
വാ.. നാണിച്ചു നില്‍ക്കും മൊഞ്ചത്തി.. വാ
തട്ടത്തിലൊളിക്കും വമ്പത്തി (2)
കൊലുസിട്ടു കുലുങ്ങിട്ടു കിലുകിലെ ചിരിച്ചിട്ട് (2)
നടക്കണമൂപ്പത്തി.. ഹലാക്കിന്റെ കുറുമ്പത്തി
കരളിനു കരളായി നീയെന്റെ കൂട്ടിലു
കിളിയായി വന്നല്ലോ.. തണലില്‍ കിളിയായ് വന്നല്ലോ
ഇണക്കിളി പാടി ചാഞ്ചക്കമാടി ഞാനെന്നെ
തീരെ മറന്നല്ലോ.. ഇന്നെന്റെ കണ്ണു നിറഞ്ഞല്ലോ
തനതന തനതോം തനതോം തന..
മാനത്തും ഹാല് കുളിരോലും നിലാവ്
മനം തുള്ളിയാടുന്ന് മോനെ പൂന്തേനേ
ഖല്‍ബിലു നീ താനേ
പാല്‍ച്ചിരി തൂകും സുല്‍ത്താനേ
കളിചിരിമാറാ ഹൂറികള്‍ ചുറ്റും
ഒപ്പന പാടുന്നു
അലുക്കിട്ട ഞാലും തളവല താലികള്‍
ജിലു ജിലു കിലുങ്ങുന്നു
മാനത്തും ഹാല് കുളിരോലും നിലാവ്
തനതന തനതോം തനതോം തന..
തനതന തനതോം തനതോം തന..