പ്രിയതേ മിഴിനീരിലെന്നെയാഴ്ത്തീ
പ്രിയതേ മിഴിനീരിലെന്നെയാഴ്ത്തീ നീ മറഞ്ഞൂ
തനിയെ സ്മൃതി തോറുമെന്നെ തള്ളി നീയകന്നൂ
(പ്രിയതേ)
തേങ്ങാതെയുള്ളം തേങ്ങിക്കരയുമ്പോഴും
അഴലിന്റെ ഭാരം പേറി അലയുമ്പോഴും
പൊൻനാളങ്ങൾ പൊലിയുമെൻ ജീവനിൽ
നിന്മുഖം മാത്രം
(പ്രിയതേ)
ഒരു നേരം പോലും തമ്മിൽ പിരിയാതെയും
ഒരു കാര്യം പോലും തമ്മിൽൊളിക്കാതെയും
ഒന്നായി നാം കഴിഞ്ഞൊരാ നാളുമായ്
എങ്ങു നീ പോയി
(പ്രിയതേ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Priyathe Mizhineerilenneyaazhthi
Additional Info
Year:
1983
ഗാനശാഖ: