മൃദുലേ ഇതാ ഒരു ഭാവഗീതമിതാ

 

മൃദുലേ ഇതാ ഒരു ഭാവഗീതമിതാ
നിന്റെ മിഴി തൻ നീലിമയിൽ നിന്നും ഞാൻ പകർത്തീ
(മൃദുലേ..)

നൂറു പൂക്കൾ താലമേന്തും രാഗ മേഖലയിൽ
നൂപുരങ്ങൾ നീ അണിഞ്ഞു
നൂറു പൂക്കൾ താലമേന്തും രാഗ മേഖലയിൽ
രാഗിണീ നീ വന്നു നിന്നു പണ്ടുമെൻ അരികിൽ
(മൃദുലേ..)

മണ്ണിൻ നാണം മാറ്റി നിൽക്കും മാഘ  പൗർണ്ണമിയിൽ
എന്റെ ദാഹം നീ അറിഞ്ഞോ
മണ്ണിൻ നാണം മാറ്റി നിൽക്കും മാഘ  പൗർണ്ണമിയിൽ
രാധികേ നീ വന്നു നില്പൂ ഇന്നുമെൻ അരികിൽ
(മൃദുലേ...)