ജീവിതം ആരോ എഴുതും ഗാനം

 

ജീവിതം ആരോ എഴുതും ഗാനം
തേങ്ങലായ് മാറും ഗാനം
താളമില്ലാ ശ്രുതിലയമില്ല
പൂർണ്ണതയില്ലാത്ത ഗാനം
(ജീവിതം ആരോ...)

ഒരു യുദ്ധഭൂമിയായ് എൻ മാനസം
മാറുന്ന നേരം എങ്ങനെ പാടും (2)
വേദിയിൽ ഏകനായ് ഞാൻ
വാക്കുകൾ എന്നിൽ മൗനങ്ങളായ്
(ജീവിതം ആരോ...)

ശരമേറ്റ മുറിവുമായ് എൻ ചിന്തയിൽ
ഇടയുന്നൂ ചുറ്റും ബന്ധങ്ങൾ തമ്മിൽ (2)
സാന്ത്വനം തേടുന്നു ഞാൻ
വേദന നീട്ടും  നിമിഷങ്ങളേ
(ജീവിതം ആരോ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jeevitham aro ezhuthum

Additional Info