സ്വരങ്ങളിൽ സഖീ

 

പധനിസ ധനി പധ ഗപഗാരിസാധാ
സരിഗപാ രിഗ സരിനിസാ
ഉം..ഉം ലാലാ ലാ ഉം ഉം ലാല ഉം ഉം

സ്വരങ്ങളിൽ  സഖീ ഒരു സ്വരമായ് വാ നീ
തരുന്നു ഞാൻ ഒരു പദം ഇതാ
നിൻ കണ്ണിലെ മുദ്രയിൽ ലയിക്കുന്നു ഞാൻ
നിൻ കണ്ണിലെ മുദ്രയിൽ ലയിക്കുന്നു ഞാൻ

താരമ്പൻ കാണാതെ വിടർന്ന കിളുന്നു പൂവോ
നീയെൻ മനസ്സിൻ (2)
ഇതളിൽ പതിയും ഹൈമകണമോ
തുടിപ്പൂ നീ എന്നിൽ എന്നും
നിൻ ചുണ്ടിലെ തേനിനായ്  അടുക്കുന്നു ഞാൻ
നിൻ ചുണ്ടിലെ തേനിനായ്  അടുക്കുന്നു ഞാൻ
(സ്വരങ്ങളിൽ..)

താരുണ്യ മോഹങ്ങൾ പൊതിഞ്ഞ ചുവന്ന മുത്തോ
നീയീ നിശ തൻ (2)
ഇരുളിൽ വിടരും പ്രേമകലയോ
കൊതിപ്പൂ ഞാൻ നിന്നിൽ ചേരാൻ
നിൻ മാറിലെ ചൂടിനായ് അടുക്കുന്നു ഞാൻ
നിൻ മാറിലെ ചൂടിനായ് അടുക്കുന്നു ഞാൻ

പധനിസ ധനി പധ ഗപഗാരി സാധാ
തരുന്നു ഞാൻ ഒരു പദം ഇതാ
നിൻ കണ്ണിലെ മുദ്രയിൽ ലയിക്കുന്നു ഞാൻ
നിൻ കണ്ണിലെ മുദ്രയിൽ ലയിക്കുന്നു ഞാൻ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
swarangalil sakhee

Additional Info