കണ്ണാ ഗുരുവായൂരപ്പാ എന്നെ

കണ്ണാ ഗുരുവായൂരപ്പാ എന്നെ നീയറിഞ്ഞൂ
കണ്ണാ ആത്മാവിൻ പൂക്കൾ നുള്ളി ഞാൻ തരുന്നൂ
(കണ്ണാ)
ആശകൾ പീലിനീർത്തും അലർശയ്യയിൽ
ആനന്ദവേണൂവായ് നീ മമജീവനിൽ
കൃഷ്ണാ...കൃഷ്ണാ..ശ്രീകൃഷ്ണാ...
(ആശകൾ)
നിൻ ചുണ്ടിൽ ഞാൻ വേണുവായ് മാറീ...
എൻ കണ്ണാ...
(കണ്ണാ ഗുരുവായൂരപ്പാ)
പൂനിലാവാട മാറ്റും നിശാഭംഗിയിൽ
ശൃംഗാരസാരമായ് നീ മമ ലജ്ജയിൽ
നാഥാ... നാഥാ... ശ്രീനാഥാ...
(പൂനിലാവാട)
നിൻ മുന്നിൽ ഞാൻ രാധയായ് നിൽപ്പൂ
എൻ കണ്ണാ...
(കണ്ണാ ഗുരുവായൂരപ്പാ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
KaNna Guruvayoorappaa enne

Additional Info

Year: 
1983

അനുബന്ധവർത്തമാനം