മാരിക്കുളിരിൽ നീല
പപപപ ധധധധ സസസസ സസസസ
പപപപ ധധധധ സസസസ സസസസ
ഗഗഗഗ രിരിരിരി സസസസ ധപ ധസപ
ധപഗരി സരിഗഗ സരിഗപഗ രിഗരിസ
മാരിക്കുളിരിൽ നീലത്തുളസിക്കതിരുകളുലയുമ്പോൾ
മലർവള്ളിക്കുടിലിൽ നീലക്കുയിലിൻ നറുമൊഴിയുതിരുമ്പോൾ
അമ്പലമുറ്റത്താലുവിളക്കുകൾ മിന്നി മിനിഞ്ഞമ്പോൾ
പൂക്കണിയാടുമൊരാവണിമേട്ടിൽ പൂപ്പടയുണരുകയായ്
തരിവളയിളകിയ പൈമ്പുഴ പോലും മധുമോഹിനിയായ് (മാരിക്കുളിരിൽ )
ധീംധിരന ധിരന ധീംധിരന ധിരന ധീംധിരനാ (2)
തകിട ധിരന തകിട ധിരന തകധിമി ധീം ധീം
തകിട ധീം തകിട ധിരന ധീം തകിട
തഝോം ധീം തകിട തഝോം ധീം ധീം
കോലക്കുഴലുണ്ടോ ചോലക്കിളിയേ
നീലാഞ്ജനമുണ്ടോ പനിനീർമുകിലേ (2)
പൊന്നലരിപ്പെണ്ണാളേ സിന്ദൂരക്കുറിയൂണ്ടോ (2)
അതിരണിമലയുടെ ഇപ്പുറമിന്നൊരു മോഹസംക്രമം (2)
കളിചിരിവട്ടമൊരുക്കുകയായ് പൂംപുലരി
മണിമുത്തു കൊരുക്കുകയായ് സ്വരജതികൾ (മാരിക്കുളിരിൽ..)
പപഗപ ധപഗപ പപഗപ ധപഗപ
സസരിരി ഗഗരിരി സരിസ
സരിഗരി സരിസധ പധസധ പധപഗ
പധപ ഗപഗ രിഗരിസ
നാടോടിക്കാറ്റിൻ കേളിക്കൈയിൽ
തിരുതേവിക്കുന്നിന്മേൽ പൊൻമയിലാട്ടം (നാടോടി)
ചിറ്റാടത്തുമ്പത്തും ചിറ്റോലത്തുഞ്ചത്തും (2)
മെല്ലെപ്പൊഴിയുമൊരിത്തിരിമഞ്ഞിൻ വർണ്ണരാജിയിൽ (2)
പുഞ്ചിരിവെട്ടമൊരുക്കുകയായ് പുതുപുലരി
കളിവട്ടമൊരുക്കുകയായ് മടുമലരി (മാരിക്കുളിരിൽ)