മാരിക്കുളിരിൻ
മാരിക്കുളിരിൽ നീലത്തുളസി കതിരുകളുലയുമ്പോൾ
മലർവല്ലിക്കുടിലിൽ നീലക്കുയിലിൻ നറുമൊഴിയുതിരുമ്പോൾ
അമ്പലമുറ്റത്താലുവിളക്കുകൾ മിന്നി മുറിഞ്ഞപ്പോൾ
പൂക്കണി ആടുമൊരാവണി മേട്ടിൽ പൂപ്പട ഉണരുകയായ്
തരിവള ഇളകിയ പൈമ്പുഴ പോലും മധുമോഹിനിയായ് (മാരി...)
കോലക്കുഴലുണ്ടോ ചോലക്കിളിയേ
നീലാഞ്ജനം ഉണ്ടോ പനിനീർ മുകിലേ (2)
പൊന്നലരി പെണ്ണാളേ സിന്ദൂരക്കുറിയുണ്ടോ (2)
അതിരണിമലയുടെ ഇപ്പുറം നിന്നൊരു മോഹസംക്രമം (2)
കളിചിരി വട്ടമൊരുക്കുകയായ് പൂമ്പുലരി
മലർ മുത്തു കൊരുക്കയായ് സ്വരജതികൾ (മാരി...)
നാടോടി കാറ്റിൻ കേളിക്കൈയ്യിൽ
തിരുതേവിക്കുന്നിൽ പൊൻ മയിലാട്ടം
ചിറ്റാട തുമ്പത്തും ചിറ്റോള തുഞ്ചത്തും
മേലേ പൊലിയുമൊരിത്തിരി മഞ്ഞിൻ വർണ്ണരാജിയിൽ
പുഞ്ചിരി വട്ടമൊരുക്കുകയായ് പുതു പുലരി
കണിവട്ടമൊരുക്കുകയായ് നറുമലരി (മാരിക്കുളിരിൻ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Maarikkulirin