ജനീഷ് ഓണക്കൂർ

Janeesh Onakkoor

1983 മാർച്ച് 19 -ന് ബേബിയുടെയും സാറാമ്മയുടെയും മകനായി എറണാംകുളം ജില്ലയിലെ കൂത്താട്ടുക്കുളം വടകരയിൽ ജനിച്ചു. വടകര സെന്റ് ജോൺസ് ഹൈസ്ക്കൂളിലായിരുന്നു വിദ്യാഭ്യാസം. പത്താംക്ലാസ് പഠനത്തിനുശേഷം  ജനീഷ് പാചകം തൊഴിലായി തിരഞ്ഞെടുത്തു. പാചകമേഖലയിലൂടെയാണ് അദ്ദേഹം സിനിമക്കാരുമായി സൗഹൃദമുണ്ടാക്കുന്നത്. തന്റെ തൊഴിലിനോടൊപ്പം തന്നെ കലാപ്രവർത്തനങ്ങളിൽ തത്പരനായിരുന്ന ജനീഷ് മിമിക്രി വേദികളിലും നാടകാഭിനയത്തിലും സജീവമായിരുന്നു.

 സഹോദരൻ ജയേഷിന്റെ സുഹൃത്തും സത്യൻ അന്തിക്കാടിന്റെ പാചകക്കാരനുമായ ഇമ്മാനുവൽ വഴിയാണ് ജനീഷ് സിനിമ ലോകത്തിലേക്ക് എത്തുന്നത്..(സത്യൻ അന്തിക്കാടിന്റെ കുക്ക് ആയിട്ട് ആണ് തുടക്കം.  ചട്ടമ്പി നാടിന്റെ തിരക്കഥ എഴുതുന്ന സമയത്ത് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, സംവിധായകൻ ഷാഫി എന്നിവർക്ക് എറണാകുളം പച്ചാളത്തുള്ള ഫ്ലാറ്റിൽ ഭക്ഷണം തയ്യാറാക്കി കൊടുത്തിരുന്നത് ജനീഷ് ആയിരുന്നു. അങ്ങനെയാണ് ആ സിനിമയിൽ മുഖം കാണിക്കാൻ ഒരു അവസരം ലഭിക്കുന്നതും. ചട്ടമ്പി നാട് എന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമു എന്ന കഥാപാത്രത്തിന് ലോട്ടറി ടിക്കറ്റ് നല്‍കുന്ന ഹാസ്യ രംഗത്ത് അഭിനയിച്ചുകൊണ്ട് ജനീഷ് സിനിമയിൽ തുടക്കം കുറിച്ചു. തുടർന്ന് മേരിക്കുണ്ടൊരു കുഞ്ഞാട്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വെൽക്കം ടു സെൻട്രൽ ജെയിൽ എന്നീ സിനിമകളിലും അഭിനയിച്ചു. കംഗാരു, പുതിയമുഖം, ഉദയനാണ് താരം, വിനോദയാത്ര എന്നീ ചിത്രങ്ങളിൽ പാചക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്.

ജനീഷ് ഇപ്പോൾ എറണാംകുളം ജില്ലയിലെ ഓണക്കൂറിൽ താമസിയ്ക്കുന്നു.

Address - Mariyil (H) Anchelppetty p.o Onakkor

Facebook

Gmail