കുംഭം കുളത്തിൽ

കുംഭം കുളത്തിലറിയാതെ നിമഗ്നമായാല്‍ 
കുമ്പിട്ടുനിന്നഴകെഴും ചില പെണ്‍കിടാങ്ങള്‍ 
തുമ്പില്‍പ്പിടിച്ചു പരിമന്ദമുയര്‍ത്തിടുമ്പോള്‍ 
ചെംപൊൽക്കുടം ജലനിരപ്പില്‍ വരുന്ന
പോലെ 
കുമ്പിട്ടുനിന്ന നഭസ്സിന്റെ അദൃശ്യ ഹസ്തത്തുമ്പില്‍ 
കുടുങ്ങി വരവായ് പുലര്‍ഭാനു ബിംബം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kumbham kulathil

Additional Info

Year: 
1993

അനുബന്ധവർത്തമാനം