അക്കുത്തിക്കുത്താനക്കൊമ്പിൽ

അക്കുത്തിക്കുത്താനക്കൊമ്പിൽ കൊത്തങ്കല്ലൊന്നാടിപ്പാടും
അണ്ണാൻ‌കുഞ്ഞേ തന്നാലാവും ചിക് ചിക് ചിക് ചിക് ചിക്

തിത്തിത്താരപ്പൊയ്കക്കുള്ളിൽ മുത്തുച്ചിപ്പിക്കൂട്ടിന്നുള്ളിൽ
ഇത്തിപ്പോലം നേരം നീയും വായോ വായോ

പൂമേടും മാമരവും പൂത്താലം നീട്ടിയതാ
എതിരേൽക്കാൻ വരവായി എഴുന്നെള്ളൂ ഈ വഴിയേ
പുത്തിലഞ്ഞിയുടെ കൊച്ചുമുത്തുക്കുട ആലവട്ടമൊടകമ്പടികൾ

(അക്കുത്തിക്കു)

ഏകപട ദ്വിപട ത്രിപട ചതുർ പഞ്ചപട ഷഷ്ഠാടപട ധൃപട ധൃപ ഠിം

ധൃപ ഡങ്കോ മുങ്കോ ഡാഡിമ ഡീഡിമ കുപകുപ കൂപാ കൂപാ ർ...

മലരണിയും വസന്തവും ദലനിരയും സുഗന്ധവും

അതിലുതിരും പരാഗവും അവിടണയും പതംഗവും
താളം തേടും പൂങ്കാറ്റും അതിനീണം മൂളും കൈത്തോടും
കൈതോലക്കൈവിരൽ മീട്ടും ജലവീണപ്പാട്ടും കാവൂട്ടും
കല്ലെടു തുമ്പീ ഇല്ലെങ്കിൽ സുല്ലിടു തുമ്പീ
മാനത്തെ പന്തിരുകാവിൽ ഇന്ന് തേരോട്ടം

(അക്കുത്തിക്കു)

ചെറുകിളിയും കുടുംബവും സൊറ പറയാനിറങ്ങിയേ കതിരണിയും നിലങ്ങളിൽ കസവണിയും കിനാക്കളായ് ത്രിത്താളത്തിൽ ചുവടൂന്നി തിരുവാതിരയാടിപ്പാടുന്നേ

അക്കരെയിക്കരെ നിന്നെങ്ങോ
തിമൃതിത്തെയ് എന്നൊരു പൂക്കാലം
അമ്പിളിമേട്ടിൽ പുലരുമ്പം കമ്പടിമേളം
ചിക് ചിക് ചിക് തമ്പലമാട്ടം പോരൂ കുമ്പാരീ
കൂടമൂതെടി  കൂടമൂതെടി കുറത്തിപ്പെണ്ണേ
നിന്റെ കുടത്തിൻ‌റെ വില ചൊല്ലെടി കുറത്തിപ്പെണ്ണേ

(അക്കുത്തിക്കു)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Akkuthikkuthaanakkompil