കാശായ കാശെല്ലാം പൊൻകാശ്
കാശായ കാശെല്ലാം പൊൻകാശ്
കാശ് തരുന്നത് ജഗദീശൻ
കാശിന്റെ മീതെ പരുന്തും പറക്കില്ല
കാശാശയില്ലാത്ത മാളോരില്ല
ഉം... എല്ലാ പിശുക്കന്മാരും പറയണതാ ഇങ്ങളും പറയണത്. യേത്?
പെറ്റു വീണ കുരുന്നിന്റെ കയ്യിൽ
പടച്ചോൻ കൊടുത്തയച്ചോ കായ്?
പൂതിയല്ലേ നായരേ കായിണ്ടാക്കാൻ
നായരേ....
പൂതിയല്ലേ നായരേ കായിണ്ടാക്കാൻ
പൂമീന്ന് പോകുമ്പോ കൊണ്ടു പോവോ
ഹേ നായരേ...നില്ല്...
ഇങ്ങള് പൂമീന്ന് പോകുമ്പോ കൊണ്ടു പോവോ?
ഭൂമീന്ന് പോകുമ്പോ കൊണ്ടു പോവൂല്ല. പക്ഷേ ഭൂമീല് ജീവിക്കാൻ കാശു വേണ്ടെ?
മൂന്നു നേരം ഉണ്ണാൻ പാത്തുമ്മാ കാശുവേണ്ടേ
മുണ്ടുടുക്കാൻ പാത്തുമ്മാ കാശു വേണ്ടെ
മൂന്നാളു കൂടുമ്പോ നീർന്നു നിൽക്കാൻ
മുണ്ടിന്റെ കോന്തലയിൽ കാശു വേണ്ടേ
പാത്തുമ്മാ കാശു വേണ്ടേ
മുണ്ടിന്നും ചോറിന്നും കായ് വേണം
സദ്ക്കാ കൊടുക്കാൻ പുത്തി വേണം
നാട്ടിലുള്ള കായെല്ലാം കൂട്ടിട്ട് വെച്ചാ
നാട്ടാര് ബലയൂല്ലേ രാമൻ നായരേ...അള്ളോ
നാട്ടാര് ബലയൂല്ലേ രാമൻ നായരേ
നാട്ടുകാര് വലഞ്ഞാ എനിക്ക് എന്ത് തേങ്ങ്യാ
കയ്യിലുള്ള കാശെല്ലാം വീതിക്കാനോ
കാലണ ഞാനർക്കും കൊടുക്കില്ല പാത്തുമ്മാ
വേണ്ടാ
കാശായ കാശെല്ലാം പൂഴ്ത്തി വെച്ചാ
ആ കാശെല്ലാം നായരേ കള്ളക്കാശ്
ആ കാശിന്റെ മീതെ പറക്കും പരുന്ത്ണ്ട്
എന്തുണ്ട്?
പറപറക്കും പരുന്തുണ്ട്
കാശിന്റെ മീതെ പറക്കും പരുന്തുണ്ട്
മീശ നുള്ളും നായരേ സൂക്ഷിച്ചോളീ...യേത്????