വേദന വിളിച്ചോതി
Music:
Lyricist:
Singer:
Raaga:
Film/album:
വേദന വിളിച്ചോതി വരുമെന്റെ കാമുകന്‍
ചേതന തിരിച്ചോതി വരില്ലവന്‍ വീണ്ടും
മനസ്സിലെ മോഹത്തിന്‍ കളിക്കൂട്ടുകാരന്‍...
കളിക്കൂട്ടുകാരന്‍
(വേദന ...)
മാനസസൂത്രത്തില്‍ സങ്കല്പപുഷ്പങ്ങളാല്‍ (2)
പേശലമൊരു മാല്യം കൊരുത്തൂ ഞാന്‍
ഇന്നലെ ജീവിതമലര്‍മാല്യം കൊരുത്തൂ
ഇന്നു കൊഴിഞ്ഞു വാടിക്കരിഞ്ഞു
കരളിലെ പേടകം പൊട്ടിത്തകര്‍ന്നു
(വേദന ...)
എന്നിലെ സ്നേഹത്തിന്‍ മൂകാശ്രുധാരതന്‍ (2)
നൊമ്പരമറിഞ്ഞുനീ അണഞ്ഞുവെങ്കില്‍
പിന്നെയും കരളിലെ മോഹങ്ങള്‍ കിളുര്‍ത്തെങ്കില്‍
മറക്കും എന്നെ മറക്കും - എന്റെ
മധുരാഭിലാഷങ്ങള്‍ ചിരിക്കും പൊട്ടി ചിരിക്കും...
(വേദന ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vedana vilichothi
Additional Info
Year:
1976
ഗാനശാഖ: