വിജയശ്രീ

Vijayasree
Date of Birth: 
Thursday, 8 January, 1953
Date of Death: 
Sunday, 17 March, 1974

വിളക്കാട്ട് വാസുപിള്ളയുടെയും വിജയമ്മയുടെയും മകളായി തിരുവനന്തപുരത്തെ മണക്കാടിൽ ജനിച്ചു. 1966‌ -ൽ ചിത്തി എന്ന തമിഴ് സിനിമയിലൂടെയാണ് വിജയശ്രീ സിനിമാഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. 1969 -ൽ തിക്കുറിശി സുകുമാരൻ നായർ സംവിധാനം ചെയ്ത പ്രേംനസീറും ഷീലയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച പൂജാപുഷ്പം എന്ന സിനിമയിലാണ് മലയാളത്തിൽ ആദ്യമായി അഭിനയിക്കന്നത്. അതിനുശേഷം കെ.പി.കൊട്ടാരക്കര നിർമ്മിച്ച് ശശികുമാർ സംവിധാനം ചെയ്ത് പ്രേംനസീർ നായകനായ രക്തപുഷ്പം എന്ന ചിത്രത്തിൽ നായികയായതോടെ മലയാള സിനിമയിൽ വിജയശ്രീ ശ്രദ്ധേയയായി. തുടർന്ന് നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചു.

 ഒരു കാലത്ത് മലയാളത്തിലെ 'മർലിൻ മൺ റോ' എന്ന് അറിയപ്പെട്ടിരുന്ന വിജയശ്രീ നിത്യഹരിത നായകനായ പ്രേംനസീറുമൊത്ത് അനവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അജ്ഞാതവാസംമറവിൽ തിരിവ് സൂക്ഷിക്കുകലങ്കാദഹനം, പൊന്നാപുരം കോട്ടപത്മവ്യൂഹംപഞ്ചവടി, ആരോമലുണ്ണി, സംഭവാമി യുഗേ യുഗേ... തുടങ്ങിയ ചിത്രങ്ങൾ പ്രേംനസീർ - വിജയശ്രീ ജോഡികളുടെ അക്കാലത്തെ ഹിറ്റു ചിത്രങ്ങളായിരുന്നു. കൂടുതലും ഗ്ളാമർ വേഷങ്ങളിലഭിനയിച്ചിരുന്ന വിജയശ്രീ സ്വർഗ്ഗപുത്രി, ജീവിക്കാൻ മറന്നു പോയ സ്ത്രീ, ആദ്യത്തെ കഥ തുടങ്ങിയ കുടുംബചിത്രങ്ങളിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തിട്ടുണ്ട്  പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുമ്പോളായിരുന്നു വിജയശ്രീയുടെ മരണം. 1974 മാർച്ച് 17 -ന് വിജയശ്രീ ആത്മഹത്യ ചെയ്തു. വിജയശ്രീയുടെ മരണത്തിനു ശേഷം അഭിനയിച്ചു പൂർത്തിയാകാനുണ്ടായിരുന്ന യൗവനംവണ്ടിക്കാരി എന്നീ രണ്ട് സിനിമകൾ ചേർത്ത് ഒറ്റ സിനിമയാക്കി പുറത്തിറങ്ങുകയും വമ്പൻ ഹിറ്റായി മാറുകയും ചെയ്തു. അവസാന ചിത്രത്തിലെ നായകൻ രാഘവൻ ആയിരുന്നു.