ദിവ്യദർശനം
യുക്തിവാദവും, ആത്മീയതയും തമ്മിലുള്ള ഏറ്റുമുട്ടലിൽ അവസാനം വിജയം യുക്തിവാദത്തിനോ, അതോ ആത്മീയതയ്ക്കോ? ഇതാണ് കഥാതന്തു.
Actors & Characters
Actors | Character |
---|---|
വേണു | |
ഇന്ദിര | |
അമ്മ | |
കോലപ്പൻ | |
കുഞ്ഞിക്കുട്ടൻ | |
വേലപ്പൻ | |
രാജശേഖരൻ | |
മഹേശ്വരി | |
പുഷ്പവല്ലി | |
അമ്മുക്കുട്ടി | |
ഭക്തൻ |
Main Crew
കഥ സംഗ്രഹം
പരസ്പര വിരുദ്ധ സ്വഭാവ വിശേഷങ്ങളുള്ളവരാണ് വേണുവും, ഇന്ദിരയും. വേണു തികഞ്ഞ ഒരു നിരീശ്വരവാദി / യുക്തിവാദി, ഇന്ദിരയാവട്ടെ തികഞ്ഞ ഒരു ഈശ്വര വിശ്വാസിയും. വേണു ഒരു കോളേജ് അദ്ധ്യാപകന് (പ്രൊഫസർ) ആണ്, ഇന്ദിര കോളേജ് വിദ്യാർത്ഥിനിയും. വേണു ഇന്ദിരയുടെ ട്യൂഷൻ അദ്ധ്യാപകനുമാണ്. ഒരു ചെറിയ ഗ്രാമത്തിലെ അന്തേവാസികളാണ് ഇരുവരും. ചെറുപ്പം മുതലേ ഒന്നിച്ചു കളിച്ചു വളർന്നവർ. ആ സൗഹൃദം പിന്നീട് പ്രണയമായി രൂപാന്തരപ്പെടുന്നു. പ്രണയം പക്ഷെ ട്യൂഷൻ ക്ലാസിനു പുറത്തു മാത്രമാണ്, അതും ക്ഷേത്ര പരിസരങ്ങളിൽ കാണുമ്പോൾ മാത്രം. ഇരു വീട്ടുകാർക്കും അതിൽ എതിർപ്പൊന്നുമില്ല. വേണുവിന്റെ സഹോദരിയും, കോളേജ് വിദ്യാർത്ഥിനിയുമായ രാധ ഇന്ദിരയുടെ ഉറ്റ സുഹൃത്താണ്.
ആചാരങ്ങളും, അനുഷ്ഠാനങ്ങളും നിറഞ്ഞ ഒരു കുടുംബത്തിലെ അംഗമാണ് ഇന്ദിര. കുടുംബത്തിലെ മുതിർന്ന സ്ത്രീയാണ് (കവിയൂർ പൊന്നമ്മ) ആ ഗ്രാമത്തിലെ ദേവീ ക്ഷേത്രത്തിലെ പൂജാരിണി - സ്ത്രീ പൂജാരിണിയായ ഏക അമ്പലം - "അമ്മ" എന്നാണവർ പരക്കെ അറിയപ്പെടുന്നത്. പൂജാരിണിയായ സ്ത്രീക്ക് വിവാഹം കഴിക്കാൻ അധികാരമില്ല. ആ പരമ്പര തുടർന്നുപോകാൻ വേണ്ടി കുടുംബത്തിലെ ചെറുപ്പമായ ഏതെങ്കിലും പെണ്ണിനെ/സ്ത്രീയെ മുൻകൂട്ടി തന്നെ തിരഞ്ഞെടുക്കുന്നു. അങ്ങിനെ തിരഞ്ഞെടുക്കുന്ന അവൾ പൂജാരിണിയായ മുതിർന്ന സ്ത്രീയിൽ നിന്നും വിധികളെല്ലാം പഠിച്ചെടുക്കണം. സമയമാകുമ്പോൾ മുതിർന്ന സ്ത്രീയിൽ നിന്നും ആചാരങ്ങൾ തുടർന്നുപോകാനുള്ള അധികാരം അവൾക്കു കൈമാറപ്പെടുന്നു. ഈ സ്ത്രീക്കും വിവാഹം കഴിക്കാനുള്ള അർഹത നഷ്ടപ്പെടുന്നു എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ഇന്ദിര, പൂജാരിണി അമ്മയുടെ സേവകനായി കഴിയുന്ന കുഞ്ഞിക്കുട്ടന്റെ (ശങ്കരാടി) ഇളയ മകളാണ്. ഇന്ദിരയ്ക്ക് ഒരു ചേച്ചിയുണ്ട് - മഹേശ്വരി (കെ.പി.എ.സി.ലളിത), മഹേശ്വരിയാണ് നിലവിലുള്ള പൂജാരിണിക്കു ശേഷം അടുത്ത പൂജാരിണിയാവാനുള്ള അവകാശി.
വേണുവിന്റെ അമ്മ ഗൗരിയമ്മ മുൻകൈയ്യെടുത്ത് ഇന്ദിരയുടെ വീട്ടുകാരുമായി ആലോചിച്ച് ഇന്ദിരയും, വേണുവും തമ്മിലുള്ള വിവാഹം എത്രയും പെട്ടെന്ന് നടത്താൻ തീരുമാനിക്കുന്നു. പക്ഷെ വിധി അവർക്ക് സൂക്ഷിച്ചു വെച്ചിരുന്നത് മറ്റൊന്നായിരുന്നു.
ഒരു ദിവസം കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടയിൽ മഹേശ്വരി മൂക്കിൽ നിന്നും രക്തം ഒഴുകി കുഴഞ്ഞു വീഴുന്നു. ഡോക്ടർ വന്ന് പരിശോധിച്ച്, രോഗത്തിന് കാരണം തലച്ചോറിൽ നിന്നുള്ള രക്തസ്രാവമാണെന്നും, ശസ്ത്രക്രിയ ചെയ്യാനുള്ള സാഹചര്യമല്ല എന്നും, ഏതു നേരവും എന്തും സംഭവിക്കാം എന്നും പറയുന്നു. അധികം താമസിയാതെ മഹേശ്വരി അന്ത്യശ്വാസം വലിക്കുന്നു. അവകാശിയായി മറ്റാരും ഇല്ലാത്തതിനാൽ, അടുത്ത പൂജാരിണിയാവാനുള്ള അവകാശം അതോടെ ഇന്ദിരയുടെ തലയിൽ വന്നു വീഴുന്നു. അതോടെ അവൾക്കു വിവാഹം കഴിക്കാനുള്ള അർഹത നഷ്ടപ്പെടുന്നു
ഇന്ദിരയ്ക്ക് പൂജാരിണിയാവാൻ ഒട്ടും ഇഷ്ടമില്ലെങ്കിലും, മറ്റു മാർഗ്ഗമൊന്നുമില്ലാത്തതിനാൽ നിർബന്ധത്തിനു വഴങ്ങി ആചാരങ്ങളിൽ പൂജാരിണിയെ സഹായിക്കാൻ തുടങ്ങുന്നു - അനുഷ്ഠാനങ്ങൾ പഠിച്ചു തുടങ്ങുന്നു. പക്ഷെ വേണു തന്റെ ഉദ്ദേശത്തിൽ നിന്നും പിന്മാറുന്നില്ല. ഇന്ദിരയ്ക്കും അവനെ വിട്ടുപിരിഞ്ഞു ജീവിക്കാൻ കഴിയില്ല എന്ന അവസ്ഥ. പൂജാരിണിയോട് എല്ലാം തുറന്നു പറഞ്ഞു ഈ അവകാശത്തിൽ നിന്നും പിന്മാറി നമ്മൾ വിവാഹിതരാകാം എന്ന് ഇന്ദിര വേണുവിനോട് പറയുന്നത് കേൾക്കാനിടയാകുന്ന പൂജാരിണി ആ ആഘാതം താങ്ങാനാവാതെ മരിച്ചു പോവുന്നു. അവർക്കു ചെയ്യേണ്ട കർമ്മങ്ങളെല്ലാം ചെയ്ത ശേഷം ഒരു ദിവസം വേണുവും, ഇന്ദിരയും ആരോരുമറിയാതെ മദ്രാസിലേക്ക് ഒളിച്ചോടുന്നു. അതേ രാത്രിയിൽ ക്ഷേത്രത്തിലെ ദേവീ വിഗ്രഹം മോഷ്ടിക്കപ്പെടുന്നു. അത് വേണുവാണ് ചെയ്തതെന്ന് കള്ളപ്രചാരണം ചെയ്യപ്പെടുന്നു. ഈ അവസരത്തിൽ അവിടെ ഒരു അത്ഭുതം നടക്കുന്നു.
സാക്ഷാത് ദേവി ഇന്ദിരയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് പൂജാരിണിയുടെ വേഷത്തിൽ വിഗ്രഹമില്ലാത്ത ആ ക്ഷേതത്തിലെ പൂജാവിധികൾ തുടരുന്നു - അതായത് വിവാഹം മുടങ്ങിയതിനാൽ നിരാശനായ വേണു മാത്രമാണ് ആ ഗ്രാമം വിട്ടുപോയതെന്നും, ഇന്ദിര പൂജാരിണിയായി അവിടെ തന്നെ തുടരുന്നു എന്നും ജനങ്ങളെ ധരിപ്പിക്കാൻ വേണ്ടി.
മദ്രാസിൽ ഒരു സുഹൃത്തിന്റെ സഹായത്തോടെ മറ്റൊരു സുഹൃത്തായ രാജശേഖരന്റെ (കെ.പി.ഉമ്മർ) ഫാക്ടറിയിൽ വേണുവിന് ഒരു ജോലി ശരിയാക്കിക്കൊടുക്കുന്നു. രാജശേഖരന്റെ ഭാര്യ പ്രസവത്തിന് നാട്ടിൽ പോയതുകൊണ്ടും, തിരിച്ചു വരാൻ ഒരു വർഷമെങ്കിലും ആവും എന്നതുകൊണ്ടും, വേണുവിനെയും ഇന്ദിരയെയും അയാളുടെ വീട്ടിൽ തന്നെ താമസിക്കാൻ രാജശേഖരൻ നിർബന്ധിക്കുന്നു. മനസ്സിൽ ചില ദുരുദ്ദേശങ്ങളോടുകൂടിയാണ് അയാൾ അങ്ങിനെ നിർബന്ധിച്ചതെന്ന് ആ പാവങ്ങൾ തിരിച്ചറിയുന്നില്ല.
Audio & Recording
ശബ്ദം നല്കിയവർ |
---|