ഉദിച്ചാൽ അസ്തമിക്കും

ഉദിച്ചാല്‍ അസ്തമിയ്ക്കും മണ്ണില്‍
ജനിച്ചാല്‍ അന്തരിയ്ക്കും
വിടര്‍ന്നാ‍ല്‍ കൊഴിയും
നിറഞ്ഞാലൊഴിയും
വിധി ചിരിയ്ക്കും കാലം നടക്കും
ഉദിച്ചാല്‍ അസ്തമിയ്ക്കും മണ്ണില്‍
ജനിച്ചാല്‍ അന്തരിയ്ക്കും

കൈത്തിരി വളര്‍ന്നാല്‍ കാട്ടുതീയാകും
കാട്ടുതീ അണഞ്ഞാല്‍ കരിമാത്രമാകും
വാനവും ഭൂമിയും മാറാതെ നില്‍ക്കും
വാനവും ഭൂമിയും മാറാതെ നില്‍ക്കും
മനസ്സിന്റെ കോട്ടകള്‍ വളരും
എത്ര പ്രഭാതങ്ങള്‍ കണ്ടൂ വാനം
എത്ര പ്രദോഷങ്ങള്‍ കണ്ടൂ
ഉദിച്ചാല്‍ അസ്തമിയ്ക്കും മണ്ണില്‍
ജനിച്ചാല്‍ അന്തരിയ്ക്കും

മുട്ടിയാല്‍ തുറക്കാത്ത വാതിലൊരെണ്ണം
മര്‍ത്ത്യന്റെ മാനസജാലകവാതില്‍
എത്രനാള്‍ തുറക്കാതെ കാത്തിരുന്നാലും
എത്രനാള്‍ തുറക്കാതെ കാത്തിരുന്നാലും
മൃത്യുവന്നൊരു നാളില്‍ തുറക്കും
മൃത്യുവന്നൊരു നാളില്‍ തുറക്കും
എത്ര വസന്തങ്ങള്‍ കണ്ടു ഭൂമി
എത്രയോ വേനലും കണ്ടൂ

ഉദിച്ചാല്‍ അസ്തമിയ്ക്കും മണ്ണില്‍
ജനിച്ചാല്‍ അന്തരിയ്ക്കും
വിടര്‍ന്നാ‍ല്‍ കൊഴിയും
നിറഞ്ഞാലൊഴിയും
വിധി ചിരിയ്ക്കും കാലം നടക്കും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Udichaal asthamikkum

Additional Info