ത്രിപുരസുന്ദരീ
ത്രിപുരസുന്ദരി ത്രൈലോക്യമോഹിനി
ത്രിശൂലവര ധാരിണീ
ജഗദംബികേ ദേവി ലളിതാംബികേ
പ്രസീത പ്രസീത പ്രസീത
സര്‍വ്വേശ്വരി സര്‍വ്വശക്തി പ്രദായിനീ
സത്വ രജോ തമോ ഗുണവാഹിനീ
കരുണാമയീ മഹിഷാസുരമര്‍ദ്ദിനി
കാശീവിലാസിനി കാര്‍ത്യായനീ
(ത്രിപുരസുന്ദരി..)
ജ്യോതിസ്വരൂപിണി നിന്നില്‍ നിന്നല്ലയോ
തേജസ്സു നേടുന്നു തേജസ്വികള്‍
ബ്രഹ്മാണ്ഡമമ്മേ നിന്‍ ഗര്‍ഭഗേഹത്തിന്റെ
കര്‍മ്മപ്രതീകമാം പരമാണു താന്‍
(ത്രിപുരസുന്ദരി..)
വേദാന്തരൂപിണി നിന്നുള്ളിലൊതുങ്ങുന്നു
വേദങ്ങളും സര്‍വ്വഭൂതങ്ങളും
ശംഖംഗദാചക്രപദ്മം ധരിച്ചുള്ള
നിന്‍ ചതുര്‍ബാഹുക്കള്‍ കണികാണണം
(ത്രിപുരസുന്ദരി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Tripurasundari