സ്വർണ്ണഗോപുര നർത്തകീ
സ്വർണ്ണ ഗോപുര നർത്തകി ശിൽപം
കണ്ണിനു സായൂജ്യം നിൻ രൂപം
ഏതൊരു കോവിലും ദേവതയാക്കും
ഏതു പൂജാരിയും പൂജിയ്ക്കും - നിന്നെ
ഏതു പൂജാരിയും പൂജിയ്ക്കും
സ്വർണ്ണ ഗോപുര നർത്തകി ശിൽപം
കണ്ണിനു സായൂജ്യം നിൻ രൂപം
പ്രേമവൃന്ദാവന ഹേമന്തമേ
നിന്റെ പേരു കേട്ടാൽ സ്വർഗ്ഗം നാണിയ്ക്കും
ആരാധ സോമരസാമൃതം നേടുവാൻ
ആരായാലും മോഹിയ്ക്കും
ആനന്ദ ചന്ദ്രികയല്ലേ നീ
അഭിലാഷ മഞ്ജരിയല്ലേ നീ
അഭിലാഷ മഞ്ജരിയല്ലേ നീ
സ്വർണ്ണ ഗോപുര നർത്തകി ശിൽപം
കണ്ണിനു സായൂജ്യം നിൻ രൂപം
രാഗവിമോഹിനി ഗീതാഞ്ജലി
നിന്റെ നാവുണർന്നാൽ കല്ലും പൂവാകും
ആ വർണ്ണ ഭാവ സുരാമൃതധാരയെ
ആരായാലും സ്നേഹിയ്ക്കും
ആത്മാവിൻ സൗഭാഗ്യമല്ലേ നീ
അനുരാഗ സൗരഭ്യമല്ലേ നീ
അനുരാഗ സൗരഭ്യമല്ലേ നീ
സ്വർണ്ണ ഗോപുര നർത്തകി ശിൽപം
കണ്ണിനു സായൂജ്യം നിൻ രൂപം
ഏതൊരു കോവിലും ദേവതയാക്കും
ഏതു പൂജാരിയും പൂജിയ്ക്കും - നിന്നെ
ഏതു പൂജാരിയും പൂജിയ്ക്കും