ആകാശരൂപിണി അന്നപൂർണ്ണേശ്വരീ
അമ്മേ...അമ്മേ... അമ്മേ..അമ്മേ
ആകാശരൂപിണീ അന്നപൂർണ്ണേശ്വരീ
അഭയം തവപദ കമലം
കല്ലായ് മറഞ്ഞാലും കരളിൽ തെളിയുമീ കരുണാസാഗരമേ
രാജരാജേശ്വരീ നിന്റെ രാജാങ്കണം
രാഗാർദ്രമാമീ പ്രപഞ്ചം
വാനിലും മണ്ണിലും പുല്ലിലും പൂവിലും
കാണുന്നൂ നിൻ മന്ദഹാസം
അമ്മേ..അമ്മേ..അമ്മേ..
അടിയനു ദര്‍ശനം തരണേ
(ആകാശരൂപിണി..)
സാമഗാനപ്രിയേ നിന്റെ തലോടലിൽ
പൂ ചൂടും തീമണൽക്കാടും
നാദമായ് രൂപമായ് ജീവതരംഗമായ്
തൂവുന്നു നിൻ ദയാപുഷ്പം
അമ്മേ...അമ്മേ...അമ്മേ..
അടിയനു ദർശനം തരണേ
അഗ്നിപരീക്ഷണമരുതേ
അഖിലാണ്ഡേശ്വരിയേ
അനാഥമാമീ കോവിലിലണയും
അപരാശ്രയ നിധിയേ
അമ്മേ..അമ്മേ..അമ്മേ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(3 votes)
Aakasharoopini
Additional Info
ഗാനശാഖ: