ത്രിവേണി
കെട്ടുവള്ളത്തിൽ ചരക്ക് വിറ്റു ജീവിക്കുന്ന നായകൻ. കായലിൽ കക്ക വാരിവിറ്റ് ജീവിക്കുന്ന നായിക. അവർ തമ്മിൽ പ്രണയിക്കുന്നു. നായികയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന എഴുപത് പിന്നിട്ട വയസ്സനായ മുതലാളി. സാഹചര്യം നായകനെയും നായികയെയും കുറച്ച് കാലത്തേക്ക് അകറ്റി നിർത്തുമ്പോൾ, നായികയ്ക്ക് വയസ്സൻ മുതലാളിയെ വിവാഹം കഴിക്കേണ്ടി വരുന്നു. ജോലി നിമിത്തം നാടുവിട്ട നായകൻ തിരിച്ചു വരുമ്പോൾ തന്റെ കാമുകിയെ കാണുന്നത് വയസ്സന്റെ ഭാര്യയായിട്ടും, ഒരു കുഞ്ഞിന്റെ അമ്മയായിട്ടുമാണ്.ഒരിക്കൽ അകറ്റി നിർത്തിയ അതേ സാഹചര്യം നായകനെയും, നായികയെയും ഒന്നിപ്പിക്കുമോ?
Actors & Characters
Actors | Character |
---|---|
ശിവരാമൻ | |
ദാമോദരൻ മുതലാളി | |
തങ്കമ്മ | |
പാർവ്വതി | |
പത്മനാഭൻ | |
ശങ്കരപ്പിള്ള | |
പുരുഷു | |
നീലകണ്ഠൻ | |
ജാനകി | |
മത്തായി | |
ശിവരാമന്റെ മകൻ | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ശാരദ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടി | 1 970 |
ജി ദേവരാജൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സംഗീതസംവിധാനം | 1 970 |
കഥ സംഗ്രഹം
ത്രിവേണിയുടെ തിരക്കഥ 1961 ൽ റിലീസ് ചെയ്ത ഹോളിവുഡ് ചിത്രമായ "Fanny"യെ ആധാരമാക്കിയതായിരുന്നു.
കായൽത്തീരത്തെ ചായക്കടക്കാരനാണ് പത്മനാഭൻ (തിക്കുറിശ്ശി). പത്മനാഭന്റെ മകൻ ശിവരാമൻ (പ്രേംനസീർ) കെട്ടവള്ളത്തിൽ ചരക്കു കച്ചവടം നടത്തുന്നു. കടത്തുകടവിലെ തെറിച്ച സ്ത്രീയാണ് പാർവ്വതി (കവിയൂർ പൊന്നമ്മ). പാർവ്വതിയുടെ മകൾ തങ്കമ്മ (ശാരദ). തങ്കമ്മ കായലിൽ നിന്നും കക്ക വാരി ഉപജീവനം നയിക്കുന്നു. ശിവരാമനും തങ്കമ്മയും കടുത്ത പ്രണയത്തിലാണ്. ശിവരാമൻ ചരക്കു വള്ളവുമായി ആ വഴി പോകുമ്പോഴെല്ലാം വള്ളം അവിടെ നിർത്തി തങ്കമ്മയുമായി സല്ലപിക്കാനെത്തും. ശിവരാമന്റെ കൂട്ടുകാരൻ നീലകണ്ഠൻ (ആലുംമൂടൻ) ഇവരുടെ പ്രണയത്തിന് കൂട്ടുനിൽക്കുന്നു. ഒരിക്കൽ രാത്രിയിൽ ശിവരാമൻ തങ്കമ്മയെ വിളിച്ചുകൊണ്ടു പോവുന്നത് പാർവ്വതി കാണാനിടയാകുന്നു. പാർവ്വതി ഇക്കാര്യം പത്മനാഭനെ അറിയിക്കുന്നു. അവർക്കിഷ്ടമാണെങ്കിൽ വിവാഹം നടത്തിക്കാത്താമെന്ന് പത്മനാഭൻ പറയുന്നതനുസരിച്ച് ശിവരാമന്റെയും തങ്കമ്മയുടെ വിവാഹം ഉറപ്പിക്കുന്നു.
ആ കരയിലെ പ്രമാണിയാണ് എഴുപത് പിന്നിട്ട ദാമോദരൻ മുതലാളി (സത്യൻ). ദാമോദരൻ മുതലിയുടേതായി കയറു കമ്പനിയുണ്ട്. കൂടാതെ കക്കയുടെ ഏജൻസിയുമുണ്ട്. പ്രമാണിയായ അദ്ദേഹത്തിന് പക്ഷേ ഭാര്യയും മക്കളുമില്ല. മുതലാളിക്ക് പെൺകുട്ടികളോട് വലിയ ഇഷ്ടമാണ്. അവരെ കണ്ടാൽ തന്റെ പ്രായം മറന്ന് തലോടുകയും കടന്നു പിടിക്കുകയും ചെയ്യും. തങ്കമ്മയിലും മുതലാളിക്ക് ഒരു കണ്ണുണ്ട്. തന്റെ ഇഷ്ടം തന്റെ കയറു കമ്പനിയിലെ തൊഴിലാളിയായ പാർവ്വതിയോട് അദ്ദേഹം പറയുകയും ചെയ്യുന്നു. തന്റെ സകലമാന സ്വത്തുക്കളും തങ്കമ്മയ്ക്ക് എഴുതിക്കൊടുക്കാമെന്ന് അദ്ദേഹം പറയുമ്പോൾ പാർവ്വതിയുടെ മനസ്സ് ഇളകുന്നു. പാർവ്വതി ഈ കാര്യം തങ്കമ്മയെ അറിയിക്കുമ്പോൾ അവൾ പൊട്ടിച്ചിരിക്കുകയാണുണ്ടാവുന്നത്. ഈ കാര്യം അവൾ ശിവരാമനോട് പറഞ്ഞ് ചിരിക്കുകയും ചെയ്യുന്നു.
ശിവരാമന് ജീവിതത്തിൽ ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. കപ്പലിൽ കയറിപ്പറ്റി ലോകം മുഴുവൻ കറങ്ങിക്കാണണം എന്നാണവന്റെ ലക്ഷ്യം. തങ്കമ്മയുമൊത്തുള്ള വിവാഹ ജീവിതം സ്വപ്നം കാണുന്നതിന് പകരം ശിവരാമൻ സ്വപ്നം കാണുന്നത് കപ്പലിൽ ലോകം ചുറ്റുന്നതായിട്ടാണ്. ഒരിക്കൽ വള്ളവുമായി കൊച്ചിയിൽ ചെല്ലുന്ന ശിവരാമന് ഒരു കമ്പനി വഴി ചരക്കു കപ്പലിൽ ജോലി കിട്ടുന്നു. തന്റെ ലക്ഷ്യം നിറവേറാൻ പോകുന്ന ആഹ്ളാദത്തിൽ ശിവരാമൻ തുള്ളിച്ചാടി. നീലകണ്ഠൻ വഴി പത്മനാഭനും തങ്കമ്മയും ഈ വിവരമറിയുന്നു. വിവാഹം നിശ്ചയിച്ച ഈ വേളയിൽ ശിവരാമൻ ലോകം ചുറ്റാൻ പോവുന്നതറിയുന്ന തങ്കമ്മ വിഷമത്തിലാവുന്നു. അവൾ പത്മനാഭനെയും കൂട്ടി ശിവരാമനെക്കാണാൻ കൊച്ചിയിലെത്തുന്നു. അച്ഛനും വിവാഹം നിശ്ചയിച്ച പെണ്ണും എത്ര കേണപേക്ഷിച്ചിട്ടും ശിവരാമൻ തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുന്നു. തന്നേക്കാളേറെ ശിവരാമന് ലോകം ചുറ്റലാണ് പ്രധാനം എന്നറിയുന്ന തങ്കമ്മയുടെ മനസ്സിൽ അമർഷം ആളിക്കത്തുന്നു.
കൊച്ചിയിൽ നിന്നും തിരിച്ചെത്തുന്ന തങ്കമ്മ ശിവരാമനോട് പകവീട്ടാനെന്ന പോലെ ദാമോദരൻ മുതലാളിയെ വിവാഹം കഴിക്കാൻ സമ്മതിക്കുന്നു. നാട്ടുകാരുടെ പരിഹാസം വകവെക്കാതെ അവൾ ദാമോദരൻ മുതലാളിയെ വിവാഹം കഴിക്കുന്നു. വിവാഹം കഴിഞ്ഞ മാസത്തിൽ തന്നെ തങ്കമ്മ പുറത്തു മാറിയില്ല എന്ന വിവരം അറിയുന്ന പാർവ്വതി അമ്പരക്കുന്നു. എന്നാൽ തങ്കമ്മ ഈ വിവരം മുതലാളിയിൽ നിന്നും മറച്ചു വെക്കുന്നില്ല. വിവാഹം കഴിഞ്ഞ് ചില ദിവസങ്ങൾക്കുള്ളിൽ തന്നെ ഭാര്യ ഗർഭവതിയാണെന്നറിയുമ്പോൾ പൊട്ടിത്തെറിക്കുമെന്ന് കരുതിയ തങ്കമ്മയെ വിസ്മയിപ്പിച്ചു കൊണ്ട് ദാമോദരൻ മുതലാളി ആർത്തു വിളിച്ചു - തന്റെ സ്വത്തിനൊരു അവകാശി ഉണ്ടായിരിക്കുന്നു. വിവാഹം കഴിഞ്ഞ് എട്ടാം മാസത്തിൽ തങ്കമ്മ ഒരാൺകുഞ്ഞിന് ജന്മം നൽകി. നാട്ടിൻപുറത്തുള്ള പെണ്ണുങ്ങൾ കണക്കു കൂട്ടി കുഞ്ഞ് ശിവരാമന്റേത് തന്നെയെന്ന് കുശുകുശുത്തു തുടങ്ങി. എന്നാൽ ദാമോദരൻ മുതലാളി അതൊന്നും വക വെച്ചില്ലെന്ന് മാത്രമല്ല, കുഞ്ഞിനെ ലാളിക്കാനും തുടങ്ങി.
നാലു വർഷങ്ങൾ ഉരുണ്ടോടുന്നു. ശിവരാമൻ തിരിച്ചെത്തി. തങ്കമ്മയെ വിവാഹം കഴിക്കാനുള്ള ആഗ്രഹവുമായി ഓടിയെത്തിയ അവൻ വിവരങ്ങളെല്ലാമറിഞ്ഞ് തളർന്നു പോവുന്നു. തങ്കമ്മയുടെ കുഞ്ഞ് തന്റേതാണെന്നു തന്നെ അവൻ വിശ്വസിക്കുന്നു. കുഞ്ഞിനെ കാണാൻ ചെല്ലുന്ന ശിവരാമനോട് അത് അവന്റേതല്ലെന്നും, ദാമോദരൻ മുതലാളിയുടേതാണെന്നും തങ്കമ്മ തറപ്പിച്ചു പറയുന്നു. ഭാരിച്ച ഹൃദയത്തോടെ ശിവരാമൻ തിരിച്ചു പോവുന്നു. കായൽത്തീരത്ത് കളിക്കാനിറങ്ങുന്ന കുഞ്ഞിനോട് അടുപ്പം കാണിച്ചു വശമാക്കുന്ന പത്മനാഭൻ, അവന്റെ അച്ഛൻ ദാമോദരൻ മുതലാളി അല്ലെന്നും, ശിവരാമനാണ് അവന്റെ അച്ഛനെന്നും പറഞ്ഞു പിടിപ്പിക്കുന്നു. കുഞ്ഞ് ദാമോദരൻ മുതലാളിയോടും തങ്കമ്മയോടും തന്റെ അച്ഛൻ ശിവരാമൻ ആണോ എന്ന് ചോദിക്കുമ്പോൾ രണ്ടുപേരും അന്ധാളിച്ചു പോവുന്നു.
Audio & Recording
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് (Gallery) |