കൈതപ്പുഴ കായലിലെ

ഓഓഓഓ ഓഓഓഓ ഓഹോ..ഓഹോ...
കൈതപ്പുഴ കായലിലെ - കാറ്റിന്റെ കൈകളിലെ

കൈതപ്പുഴ കായലിലെ ഓഹോ - ഓഹോ
കാറ്റിന്റെ കൈകളിലെ ഓഹോ - ഓഹൊ
കളിചിരി മാറാത്ത കന്നിയോളമേ
കാണാക്കുടം നിറയെ കക്കയോ കവിതയോ 
കറുത്ത പൊന്നോ

വെള്ളിയുദിച്ചൂ - വെള്ളിയുദിച്ചൂ
മാനം മീതെ വെള്ള വിരിച്ചൂ
വെള്ളാരം കല്പടവിൽ വെള്ളോടിന്നുരുളിയിൽ
വെള്ളരി പൂക്കണി വെച്ചുഒരു- വിഷുപൂക്കണി വെച്ചൂ
കണികാണാൻ വന്നാട്ടെ - കണികാണാൻ വന്നാട്ടേ
കറുത്ത പെണ്ണേ കിളുന്നു പെണ്ണെ
പെണ്ണേ - പെണ്ണേ - പെണ്ണേ ഓ...ഓ...
(കൈതപ്പുഴ...)

നിന്നെ വിളിച്ചൂ - നിന്നെ വിളിച്ചൂ
നിന്റെ കരൾപൂക്കണ്ണു മിഴിച്ചു
നിന്നോമല്പൊക്കിൾ മൂടും ഈറൻ പൂന്തുകിലുമായ്
നീന്തി നീ വന്നതു കണ്ടു ഞാൻ കണ്ടു കൊതിച്ചു
കൈനീട്ടം തന്നാട്ടേ - കൈനീട്ടം തന്നാട്ടേ
കറുത്ത പെണ്ണേ കിളുന്നു പെണ്ണെ
പെണ്ണേ - പെണ്ണേ - പെണ്ണെ ഓ...ഓ...
(കൈതപ്പുഴ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Kaithappuzha Kayalile

Additional Info

അനുബന്ധവർത്തമാനം