തകതമ്പിതൈതാരോ
തകതമ്പിതൈതാരോ താളംകളേലേ
മുടിയൊലഞ്ഞ് മുക്കാതം പോയ്
വീശി വരെട്ടെടി പെണ്ണേ
(തകതമ്പിതൈതാരോ..)
തിരിയോണം പറ കൊട്ടി
വരണൊണ്ടേ പെണ്ണേ നിന്റെ
കളിയൊണ്ടെന്നെല്ലാരും പറയണകേട്ട്
(തിരിയോണം..)
വെള്ളിവെളുമ്പിയുണ്ട് കള്ളിക്കറുമ്പിയുണ്ട്
മാമന്റെ മാമിയുണ്ട് മക്കളുമൊണ്ടേ
(വെള്ളിവെളുമ്പിയുണ്ട്..)
ചെങ്ങന്നൂരാതീന്റെ അങ്കം വെട്ടറിഞ്ഞിട്ട്
മെയ്യുള്ള ചെറുമക്കൾ കളിക്കണൊണ്ടേ
(ചെങ്ങന്നൂരാതീന്റെ..)
തകതമ്പി തൈതാരോ താളംകളേലേ
തരിവള കൈയ്യുംവീശി
നാഗം പോലാടെടി പെണ്ണേ
(തകതമ്പി..)
പാടത്താളിച്ചാറെടുത്ത് മുടിമേലേ പൂശി
മെഴുക്കൊഴിഞ്ഞ ചകരിച്ച മുടി-
യാടി വരട്ടെടി പെണ്ണേ
(പാടത്താളിച്ചാറെടുത്ത്..)
മൂന്നാറ്റും കവലയ്ക്ക് മുണ്ടാടി കടവത്ത്
മൂക്കറ്റം മരനീരും ഊറ്റി നെറച്ച്
നാക്കത്ത് തരിക്കണ വാക്കിന്ന് ചെറുമക്കൾ
വട്ടത്തിൽ പൊലക്കളി കളിക്കണൊണ്ടേ
(മൂന്നാറ്റും കവലയ്ക്ക്..)
തന്തിന്നം തുള്ളും തരത്തിന്നം തുള്ളും
അയ്യോ തമ്പ്രാട്ടി മറ്റുമുണ്ട് തായ് വഴീമുണ്ട്
കണ്ണേറിൽ മിടുക്കുണ്ട് കയ്യാങ്കളിയുമുണ്ട്
പെണ്ണുങ്ങൾക്കിണങ്ങണ നൊണയുമുണ്ട്
(തന്തിന്നം തുള്ളും..)
തകതമ്പിതൈതാരോ താളംകളേലേ
തരംതിരിഞ്ഞ് തടിയുമിളക്കി
മറിഞ്ഞൊലഞ്ഞ് വരിണോ
മടകൊട്ടാൻ പോയവരാണേ
മഴതടുത്തു വന്നവരാണേ
തിരിയോണ തുള്ളലു തുള്ളണ
പടയണിയാണേ
തകതമ്പിതൈതാരോ താളംകളേലേ
തരംതിരിഞ്ഞ് തടിയുമിളക്കി
മറിഞ്ഞൊലഞ്ഞ് വരിണോ
(തകതമ്പിതൈതാരോ..)