കാത്തിരിപ്പൂ കുഞ്ഞരിപ്പൂവ്

 

ലാലലലാ ല ലലാലലാ
ലലലല ലാ ല ലലാലലാ
ലാ ലലാ ലാ ലലാ...
കാത്തിരിപ്പൂ... കുഞ്ഞരിപ്പൂവ് വെറും പൂവ്
ഇത്തിരിക്കുമ്പിളില്‍ തേനും കൊണ്ട്
ഒത്തിരിയൊത്തിരി സ്വപ്നം കണ്ട്
(കാത്തിരിപ്പൂ...)

ലാലലലാലല ലലലാലാ ഓ...ഓ...ഓഓ
തുള്ളി തുള്ളി ഈണം മൂളും പൊന്‍ തുമ്പീ..

ഉം ഉം ഉം...(2)
പൂക്കൈതപ്പാട്ടിലെ പൂമണാളന്‍
കണ്ടായോ കണ്ടിട്ടും കണ്ടീലെന്നോ
പൂവിന്റെ ഉള്ളിന്റെ ഉള്ളുലഞ്ഞും
മേലാകേ മേലാനും വാടിയില്ല വീണുമില്ല
(കാത്തിരിപ്പൂ...)

ലാലലലാലല ലലലാലാ ഓ...ഓ..ഓഓ
ഒന്ന് രണ്ട് നേരം നീങ്ങും നേരത്ത്..ഉം ഉം... (2)
നോക്കെത്താ ദൂരത്ത് കണ്ണും നീട്ടി
കാറ്റിന് പൂമണം കാഴ്ച്ചവെച്ച്
ചെല്ലപ്പൂ വിങ്ങുന്നതാര്‍ക്കുവേണ്ടീ
കണ്ണീരില്‍ ചാലിച്ച പുഞ്ചിരിയും കൊഞ്ചലുമായ്
(കാത്തിരിപ്പൂ...)
ആ... ആഹഹാ... ഉം..... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Kaathirippoo kunjarippoovu

Additional Info

അനുബന്ധവർത്തമാനം