ഒരുകാണിമലവഴിയേ

ഒരുകാണിമലവഴിയേ
മായവനേ വായോ
മാവായോ
പൊന്നാഴിപ്പൊഴപെരുകിയ
മൂന്നാടു് തണ്ണീം തഴുകി
മായവനേ വായോ
മാവായോ
നേരേ നല്ല കിഴക്കേ മാനത്തു്
മേഞ്ഞു നില്‍ക്കും പൈക്കളേ
പാലു് ചുരത്തിത്തായോ
താ തായോ ഓ..

ഏതെല്ലാം ഊരേ നീ തെണ്ട്യാലും കാറ്റേ
ഏനുമൊരൂരൊണ്ടേ
ആയൂരുമൊന്നു് തൊട്ടേച്ചും പോണേ
ചന്ദനം മണക്കിണ കാറ്റേ
ആരോന്നും നീ ചെന്നു് തൊട്ടാലും കാറ്റേ
ഏനിന്നൊരുത്തിയുണ്ടേ
ഏനേമോ നിങ്ങ തടവീച്ചും പോണേ
ചന്ദനം മണക്കിണ കാറ്റേ (4)
ഓ..

താളംതുടി താലംപൊലി
ഏലാര്‍മലങ്കാവില്‍ പൂക്കാവടി
ഏലാര്‍മലങ്കാവില്‍ പൂക്കാവടി
മയിലാടുന്ന താളത്തില്‍ താതെയ്യം തുള്ളി
ഏലേ ഏലേലേ ഈ നെഞ്ചാകേ തേന്‍തൂവല്
താളംതുടി താലംപൊലി
ഏലാര്‍മലങ്കാവില്‍ പൂക്കാവടി
ഏലാര്‍മലങ്കാവില്‍ പൂക്കാവടി
താളംതുടി താലംപൊലി
ഏലാര്‍മലങ്കാവില്‍ പൂക്കാവടി
ഏലാര്‍മലങ്കാവില്‍ പൂക്കാവടി

പുത്തിലഞ്ഞിപ്പൂതരിക്കും കാലം വന്നേ
പുഞ്ചിരിക്കും പൂമ്പൊടിക്കും പൂരം വന്നേ
മാമങ്കേ...മാൻ പോലും നിന്നെ
കയ്യുമ്മെയ്യും ചേര്‍ത്തൊന്നു താലോലിച്ചോട്ടേ
ഏലേ ഏലേലേ ഈ നെഞ്ചാകേ തേന്‍തൂവല്
താളംതുടി താലംപൊലി
ഏലാര്‍മലങ്കാവില്‍ പൂക്കാവടി
ഏലാര്‍മലങ്കാവില്‍ പൂക്കാവടി

ഉള്ളഴിഞ്ഞും കണ്ണുഴിഞ്ഞും നിന്നെ കണ്ടേ
ഊയലാടും മയ്യലേ നീ നാണം കൊണ്ടേ
തൊട്ടേനേ...ചോകുട്ടി നിന്നെ
മെയ്യാകെയും രോമാഞ്ചമേലങ്കിയല്ലേ
ഏലേ ഏലേലേ ഈ നെഞ്ചാകേ തേന്‍തൂവല്
താളംതുടി താലംപൊലി
ഏലാര്‍മലങ്കാവില്‍ പൂക്കാവടി
ഏലാര്‍മലങ്കാവില്‍ പൂക്കാവടി
ഏലേ ഏലേലേ
ഏലേ ഏലേലേ
ഏലേ ഏലേലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru kaanimala

Additional Info

Year: 
1983

അനുബന്ധവർത്തമാനം