കാന്തവലയം
ജോലിയന്വേഷിച്ച് കാമുകനൊപ്പം മദ്രാസിലെത്തുന്ന യുവതി, അപ്രതീക്ഷതമായി, സുമുഖനായ ഒരപരിചിതൻ്റെ പൗരുഷത്തിൻ്റെ കാന്തവലയത്തിൽ പെടുന്നു.
Actors & Characters
Actors | Character |
---|---|
മേരി ഹാൻസ് | |
ശ്യാം | |
മമ്മദ് | |
ലയണൽ | |
സ്റ്റാൻലി | |
സതിയുടെ അച്ഛൻ | |
ജോണി | |
സതി | |
പാമെല | |
മാഗി | |
ട്രീന | |
റീത്ത ഹാൻസ് | |
രുദ്രമ്മ | |
ഈവ്ലിൻ | |
മറിയാമ്മ | |
ഷൈനി | |
മമ്മദിന്റെ ഭാര്യ |
കഥ സംഗ്രഹം
ക്രിസ്മസ് തലേന്ന് റീത്ത ഹാൻസും മക്കളും - മേരി ഹാൻസ്, ടീന ഹാൻസ്, പമീല ഹാൻസ്, ലയണൽ ഹാൻസ് - ബോംബെയിൽ ജോലിയുള്ള കുടുംബനാഥൻ ആൽബർട്ട് ഹാൻസിൻ്റെ വരവ് കാത്തിരിക്കുകയാണ്. അപൂർവമായേ അയാൾ നാട്ടിൽ വരാറുള്ളൂ. എന്നാൽ, അയാൾക്കു പകരം എത്തുന്നത് നാട്ടിലേക്ക് സ്ഥലം മാറി വരുന്ന, നേവി ഉദ്യോഗസ്ഥനും യുവാവുമായ സ്റ്റാൻലി ഗ്രീനാണ്. ആൽബർട്ട് കൽക്കട്ടയ്ക്ക് പോയെന്നയാൾ അറിയിക്കുന്നു. ഡാഡി തന്നയച്ച സമ്മാനങ്ങൾ അയാൾ കുട്ടികളെ ഏല്പിക്കുന്നു. അയാളെ അവർ ഭക്ഷണത്തിനു ക്ഷണിക്കുന്നു. തനിക്ക് ആൽബർട്ടിനെ നേരിട്ടു പരിചയമില്ലെന്നും തൻ്റെ സഹോദരി എവിലിൻ ആൽബർട്ടിൻ്റെ ഓഫീസിൽ ജോലി ചെയ്യുന്നുണ്ടെന്നും അയാൾ പറയുന്നു. എവിലിൻ എന്നു കേൾക്കുന്നതോടെ റീത്ത അസ്വസ്ഥയായി മുറിയിലേക്ക് പോകുന്നു. സ്റ്റാൻലിയെ യാത്രയയയ്ക്കാൻ പോലും അവർ പുറത്തേക്കു വരുന്നില്ല.
ക്രമേണ മേരി സ്റ്റാൻലിയുമായി പ്രണയത്തിലാവുന്നു. ഒരു ദിവസം ആൽബർട്ട് മരിച്ചെന്ന വാർത്തയെത്തുന്നു. ആ മരണത്തോടെ കുടുംബം കടുത്ത സാമ്പത്തിക ക്ലേശങ്ങളിൽ പെടുന്നു. ഓഫീസിൽ സാമ്പത്തികത്തിരിമറി നടത്തിയത് കണ്ടെത്തിയതിനെത്തുടർന്ന് ആൽബർട്ട് ആത്മഹത്യ ചെയ്തതാണെന്നും കമ്പനിയിൽ നിന്ന് അയാൾക്ക് ഇനി പണമൊന്നും കിട്ടില്ലെന്നും സ്റ്റാൻലി റീത്തയെ അറിയിക്കുന്നു. സ്റ്റാൻലിക്കൊപ്പം പുറത്തേക്കു പോകുന്ന മേരിയെ പിന്തുടരുന്ന റീത്ത വാഹനം തട്ടി മരിക്കുന്നു.
മാതാപിതാക്കൾ മരിച്ചതോടെ ഇളയവരുടെ സംരക്ഷണം മേരിയുടെ ഉത്തരവാദിത്തമാകുന്നു. ഒരു ജോലി ശരിയാക്കാൻ അവൾ, അപ്പോഴേക്കും സ്ഥലംമാറ്റമായ സ്റ്റാൻലിക്കൊപ്പം, മദ്രാസിനു പോകുന്നു. അവിടെ ഒരു ഹോട്ടലിൽ റിസപ്ഷനിസ്റ്റായി മേരിക്ക് ജോലി കിട്ടുന്നു. ഹോട്ടലിൽ പതിവു സന്ദർശകനായ ശ്യാം എന്ന കോടീശ്വരൻ ഡിന്നറിനു ക്ഷണിക്കുന്നെങ്കിലും അവൾ പോകുന്നില്ല. ഇതിനിടെ സ്റ്റാൻലിയും മേരിയും വിവാഹിതരാവാൻ തീരുമാനിക്കുന്നു. സതി എന്ന ഒരു യുവതി മേരിയെക്കാണാൻ വരുന്നു. താനും സ്റ്റാൻലിയും പണ്ട് പ്രണയബദ്ധരായിരുന്നെന്നും ആ ബന്ധത്തിലുണ്ടായ മകളെ സ്റ്റാൻലി ഒരു മഠത്തിൽ താമസിപ്പിച്ചിരിക്കുകയാണെന്നും അവർ പറയുന്നു. കുട്ടിയെ തനിക്ക് വിട്ടുതരാൻ സ്റ്റാൻലിയോടു പറയാനാണ് അവർ വന്നത്. മകളുടെ കാര്യം സ്റ്റാൻലിയും സമ്മതിക്കുന്നു.
സഹപ്രവർത്തകയുടെ ജന്മദിനാഘോഷത്തിന് ഹോട്ടലിൽ എത്തുന്ന മേരിയോട് അടുക്കാൻ ശ്യാം ശ്രമിക്കുന്നു. അതിനു വഴങ്ങാതെ ഇറങ്ങിപ്പോകുന്ന അവളെ ശ്യാം കടന്നു പിടിക്കുന്നു. പെട്ടെന്ന് ഒരാൾ ശ്യാമിനെ തടയുന്നു. സുമുഖനും സുന്ദരനുമായ അയാളെ മുൻപ് പലപ്പോഴും മേരി കണ്ടിട്ടുണ്ട്. അയാളോട് എന്തോ ഒരു മായികമായ അടുപ്പം അവൾക്ക് തോന്നിയിട്ടുമുണ്ട്. അയാൾ ശ്യാമിനെ തല്ലി വീഴ്ത്തി മേരിയെ കാറിൽ കയറ്റിക്കൊണ്ടു പോവുന്നു. അവളെത്തുന്നത് അയാളുടെ ബംഗ്ലാവിലാണ്. സഹായിയായ ഒരു സ്ത്രീ മാത്രമേ ഉള്ളൂ. അപ്രതീക്ഷിതമായി അയാൾ മേരിയെ ബലമായി കീഴ്പ്പെടുത്തി വേഴ്ച നടത്തുന്നു. തുടക്കത്തിൽ.എതിർക്കുന്നുവെങ്കിലും മേരി, അവളറിയാതെ, അയാളെ സ്വീകരിക്കന്നു. പിറ്റേന്ന് വീട്ടിലേക്ക് പോകുന്ന മേരിക്ക് അയാൾ , സഹായിയായ സ്ത്രീ വഴി, പണം നല്കുന്നെങ്കിലും അവൾ സ്വീകരിക്കുന്നില്ല.
ഒരു ദിവസം എവിലിൻ സ്റ്റാൻലിയെക്കാണാൻ വരുന്നു. അവരുടെ സംഭാഷണത്തിൽ നിന്ന്, തൻ്റെ ഡാഡി കടക്കാരനാകാനും തുടർന്ന് ആത്മഹത്യ ചെയ്യാനും കാരണം എവിലിൻ ആണെന്ന് മേരിക്ക് മനസ്സിലാകുന്നു. മേരി സ്റ്റാൻലിയിൽ നിന്ന് പതുക്കെ അകലുന്നു. അതേ സമയം അവൾ ഒരു കാന്തവലയത്തിൽ പെട്ടതു പോലെ ആ അപരിചിതനായ മനുഷ്യനോട് അടുക്കുന്നു. ബാല്യത്തിലെ തീക്ഷ്ണാനുഭവങ്ങൾ കാരണം കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന അയാൾക്കാകട്ടെ അവൾ, അയാൾ പ്രാപിച്ചിട്ടുള്ള അനേകം സ്ത്രീകളിൽ ഒരാൾ മാത്രമാണ്. താൻ കയറിപ്പോകുന്ന ടാക്സികളുടെ നമ്പർ ഓർത്തു വയ്ക്കാറില്ല എന്നതാണ് അയാളുടെ നിലപാട്. അവൾ പേര് ചോദിക്കുമ്പോൾ 'മനുഷ്യൻ' എന്നാണയാൾ പറയുന്നത്. പക്ഷേ അതൊന്നും മേരിക്ക് അയാളോടുള്ള ആകർഷണത്തിലും അഭിനിവേശത്തിലും കുറവ് വരുത്തുന്നില്ല.,
ഇതിനിടയിൽ, നാട്ടിൽ, മേരിയുടെ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാവുന്നു. ടീന തൻ്റെ കാമുകനൊപ്പം ഒളിച്ചോടുന്നു. ലയണൽ മദ്യത്തിനടിമയാകുന്നു. നാട്ടിലെത്തുന്ന മേരി, പമീല അയലത്തെ അന്നാമ്മയുടെ മകനുമായി പ്രണയത്തിലാണെന്നറിഞ്ഞിട്ട്, അവരുടെ വിവാഹത്തിനുള്ള ഏർപ്പാടുകൾ ചെയ്യുന്നു. മദ്രാസിൽ തിരിച്ചെത്തുന്ന മേരി, സ്റ്റാൻലിക്കു സ്ഥലംമാറ്റമായെന്നും അയാൾ സതിക്കും കുഞ്ഞിനുമൊപ്പം പോവുകയാണെന്നും അറിയുന്നു. പക്ഷേ, അയാൾക്കിപ്പോഴും മേരിയോട് സ്നേഹവും കരുതലുമുണ്ട്. അയാൾക്കൊപ്പം ഡിന്നറിനു പോകാനൊരുങ്ങുന്ന മേരിയെ, അവിടെയെത്തുന്ന 'മനുഷ്യൻ' ബലമായി പിടിച്ചു കൊണ്ടു പോകുന്നു.
Video & Shooting
Technical Crew
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഈ നിമിഷം |
ഏറ്റുമാനൂർ സോമദാസൻ | ശ്യാം | കെ ജെ യേശുദാസ് |
2 |
ശില്പി പോയാൽ ശിലയുടെ ദുഃഖം |
ഏറ്റുമാനൂർ സോമദാസൻ | ശ്യാം | കെ ജെ യേശുദാസ് |
3 |
പള്ളിയങ്കണത്തിൽ ഞാനൊരു |
ഏറ്റുമാനൂർ സോമദാസൻ | ശ്യാം | എസ് ജാനകി |
4 |
ഒരു സുഗന്ധം മാത്രം |
ഏറ്റുമാനൂർ സോമദാസൻ | ശ്യാം | കെ ജെ യേശുദാസ് |
Contributors | Contribution |
---|---|
പോസ്റ്റർ | |
പോസ്റ്റർ ഇമേജ് (Gallery) |