ശില്പി പോയാൽ ശിലയുടെ ദു:ഖം (2)
സത്യമോ വെറും മിഥ്യയോ
മങ്ങിമായും സാന്ധ്യ ദൃശ്യം ച്ഛായയോ പ്രതിച്ഛായയോ (ശില്പി...)
വിഷമവൃത്തത്തിൽ ഇല്ലാത്ത സത്യത്തിൻ
വിഫലമാം അന്വേഷണം (2)
ഇടനാഴിയിൽ നിന്നീ ഇടവേളയിൽ
ഇണങ്ങുന്നതോ വ്യർഥം
പിന്നെ പിണക്കത്തിനെന്തർഥം
പിണക്കത്തിനെന്തർഥം (ശില്പി..)
നിഴലുകളേ.....നിഴലുകളേ നിങ്ങൾ സന്ധ്യക്കെന്തിനീ
നിറമോലും ഉടയാട ചാർത്തീ
അഗാധമാമീ ഇരുൾക്കയത്തിൽ അലിയുവാൻ മാത്രം
മിന്നി പൊലിയുവാൻ മാത്രം
പൊലിയുവാൻ മാത്രം (ശില്പി...)