കഥപറയാം കഥപറയാം

കഥപറയാം കഥപറയാം
കളിയല്ല കല്യാണം അതുപറയാം
മധുവുമില്ല വിധുവുമില്ല
മധുവിധുവിന്‍ കഥപറയാം
കഥപറയാം കഥപറയാം
കളിയല്ല കല്യാണം അതുപറയാം

ശാസ്തമംഗലത്തമ്മാവന് ആസ്തി നാലുമക്കള്‍
നാലും നാലു പൂക്കള്‍ നല്ല നാരീമണികള്‍
മെലിഞ്ഞുനീണ്ട സുമതി തടിച്ചുരുണ്ട രമണി
കവിളുവീര്ത്ത കല്യാണി
കൊതിച്ചിറാണി കോമളം
അമ്മാവന്റെ സുകൃതം
അടിച്ചു ലോട്ടറി ബമ്പര്‍ ആ....
നാലുമക്കടെ കല്യാണവും മോടിയായി നടന്നു
ആദ്യരാത്രി വന്നൂ ആദ്യവിധു വിടര്‍ന്നു
കയ്യില്‍ പാലുമേന്തി കണ്മണികള്‍ നടന്നു
കഥപറയാം ആ കഥപറയാം

സുമതിയുടെ പ്രിയതമന്‍
ജ്യോതിഷത്തില്‍ സമര്‍ത്ഥൻ
കവടിനിരത്തിവെച്ചു കളങ്ങള്‍ പലതും വരച്ചു
ഭാവിഫലം കുറിച്ചു പെണ്ണോ നിന്നു വിറച്ചു
രാവുമുഴുവന്‍ പാവം രാഹുമൂലം വലഞ്ഞു
കഥപറയാം ആ കഥപറയാം

രമണിതന്‍ കണവനൊരു റമ്മികളി വിരുതന്‍
ജോക്കര്‍ വന്നില്ലെങ്കില്‍ സ്വയം
ജോക്കറാകും ബോറന്‍
രാത്രിതീരും വരെയും അവന്‍ ചീട്ടുകശക്കിയിരുന്നു
പെണ്ണവനെ നോക്കി കണ്ണു പൂട്ടാതിരുന്നു
രണ്ടുകുത്തുചീട്ടുമതി പെണ്ണുവേണ്ട നിനക്ക്
എന്നുചൊല്ലി വിടപറഞ്ഞു രമണിയിറങ്ങി നടന്നു
കഥപറയാം കഥപറയാം

കല്യാണിയെ കെട്ടിയതൊരു കവിതയെഴുത്തുകാരന്‍
പ്രതിഭയാകെ താടിയായി വളര്‍ന്ന രോമപ്രമുഖന്‍
പെണ്ണിന്‍ കണ്ണില്‍ നോക്കി അവന്‍
വര്‍ണ്ണനയില്‍ മുഴുകി
പൂനിലാവു പോലെ നീ തേന്‍കിനാവു പോലെ
വെണ്ണയല്ലേ മേനി ഉരുകുമെടീ കേമീ
കേകകേട്ടു കുഴഞ്ഞു കാകളിയും കഴിഞ്ഞു
കവിതകേട്ടു കരഞ്ഞു അവള്‍
കാലത്തിറങ്ങി നടന്നു
കഥപറയാം കഥപറയാം

കോമളത്തിന്‍ കൈപിടിച്ചത്
കോങ്കണ്ണന്‍ പണിക്കര്‍
കിട്ടാമുന്തിരി പുളിക്കുമെന്നു ഓരിയിടും കുറുക്കന്‍
പെണ്ണടുത്തു ചെന്നു അവന്‍ കണ്ണടവെച്ചുഴിഞ്ഞു
ആശയറ്റോരവനവളുടെ ദോഷമെണ്ണിയിരുന്നു
കണ്ണുലേശം ചെറുത് മൂക്കിനൊരു വളവ്
വടിവഴക് കുറവ് വ്യാകരണപ്പിശക്
ഉറക്കമിളച്ചു പെണ്ണ് ഉലക്കപോലെ നിന്നു
നാറീ എന്നു വിളിച്ചു പിന്നെ കാറിത്തുപ്പി നടന്നു
കഥപറയാം കഥപറയാം
കളിയല്ല കല്യാണം അതുപറയാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kadha parayam

Additional Info

Year: 
1983

അനുബന്ധവർത്തമാനം